റിയാദ്: റിയാദ് കായംകുളം ഗ്ലോബല്‍ ഫാമിലി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ‘കാരുണ്യ സ്പര്‍ശത്തിന്റെ കൈത്താങ്ങ്’ എന്ന പ്രോഗ്രാം സംഘടിപ്പിക്കുന്നു. പോളിയോ ബാധിച്ച് രണ്ട് കാലിനും സ്വാധീനം ഇല്ലാത്ത നിര്‍ധനനായ കീരിക്കാട് തെക്ക് കൊപ്പാറക്കടവില്‍ അബ്ദുല്‍ സമദിന് ഉപജീവന മാര്‍ഗ്ഗത്തിനായി 4 വീല്‍ വാഹനവും വില്‍പ്പനയ്ക്കാവശ്യമായ ഡ്രസ്സുകളും കൈമാറുന്നു. വെള്ളിയാഴ്ച വൈകിട്ട് 4.30ന് എന്‍.ആര്.പി.എം. ഹൈസ്കൂളിന് കിഴക്കുവശം നടക്കുന്ന ചടങ്ങില്‍ വിവിധ രാഷ്ട്രീയ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു. പ്രസ്തുത ചടങ്ങ് കായംകുളം ഡി.വൈ.എസ്.പി ബാബുക്കുട്ടന് ഉദ്ഘാടനം നിര്‍വ്വഹിക്കും. സത്താര്‍ എ.എസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആദ്യ വില്‍പ്പന പ്രധാനമന്ത്രി രാഷ്ട്രബാല പുരസ്കാര ജേതാവ് ആദിത്യ സുരേഷില്‍ നിന്നും സിനിമ സീരിയല്‍ താരം രശ്മി അനില്‍ ഏറ്റുവാങ്ങുന്നു. പ്രസ്തുത ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എ.ജെ. ഷാജഹാന്, എ.പി ഷാജഹാന്, കെ. പുഷ്പദാസ്, റെജി മാവനാല്‍, പി. ഹരിലാല്‍, സുമി അജീര്‍, ബി. അബിന്‍ഷ, പാലമുറ്റത്ത് വിജയകുമാര്‍, അരിത ബാബു, കൃഷ്ണകുമാര്‍ രാംദാസ്, ദിനേഷ് ചന്ദന ഐ. ഷിഹാബുദ്ദീന്, ഷാജി കല്ലറയ്ക്കല്‍, അബ്ദുല്‍ ജലീല്‍, അബി ഹസ്സന്‍കുഞ്ഞ്, ഷമീര്‍ ബിഡിസി, അജി പെരിങ്ങാല, ഷൈജു കണ്ടപ്പുറം, നാസര്‍, ഷുകൂർ അനീസ് മംഗല്യ, ഷെരീഫ് പെരിങ്ങാല, അജീര്‍ യൂനുസ്, യൂസുഫ്, നിസാര്‍ നമ്പലശ്ശേരില്‍, ഷറഫ് മൂടയില് ഷംസ് സലാഹുദ്ധീൻ എംജെ നിസാർ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. മുജീബ് ജനതയുടെ നേതൃത്വത്തിൽ ഷൈജു നമ്പലശ്ശേരില്‍, കബീര്‍ മജീദ്, സൈഫ് കൂട്ടുങ്കല്‍, ഷബീര്‍ വരിക്കപ്പള്ളില്‍, ഷിബു ഉസ്മാന്, താജ് മോൻ ,അഷറഫ് തകഴി, സെമീർ പിച്ചനാട്ട് ഇസ്ഹാക്ക് ലൗഷോർ ഷുക്കൂർ അസനാര് കുഞ്ഞ്, അനസ് റഹിം, സെമീർ പുന്നയ്യത്ത്, എന്നിവര്‍ റിയാദിൽ നിന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി . ചടങ്ങിന് അന്വര്നന്ദി പറയും.
![]()
