റിയാദ് : മാനുഷിക സ്നേഹത്തിന് അതിരുകളില്ലെന്ന് തെളിയിച്ച ലോറി ഉടമയും യുറ്റുബറുമായ മനാഫ് വെള്ളിയാഴ്ച്ച റിയാദിൽ.ഷിരൂർ മലവെള്ളപാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് മരണപ്പെട്ട അർജുൻ എന്ന ഡ്രൈവർ ഓടിച്ച ലോറിയുടെ ഉടമയും രക്ഷ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ആദ്യാവസാനം വരെയുണ്ടായിരുന്ന മനാഫ് വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിത്വം ആണ്.
എം 3 ആർ, റിയാദ് മലയാളീസും സംയുക്തമായി മനാഫുമായി മുഖാമുഖം 20-12-2024 വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് റിയാദ് ബത്തയിലെ ഡി പാലസ് (അപ്പോളോ ഡിമോറോ) ഹോട്ടലിൽ വച്ച് ‘’മനാഫിന്റെ സൗഹൃദ ചായക്കട’’ എന്ന പേരിൽ സംഘടിപ്പിക്കുന്നു.
പ്രശസ്ത ബിസിനസ്സ് ട്രെയിനറും ടി വി അവതാരകനുമായ ഷൗക്കത്ത് അലി എരോത്ത് മോഡറേറ്ററായി എത്തുന്നു. പാട്ടും പറച്ചിലുമായി വേറിട്ട രീതിയിൽ ആണ് പരിപാടി നടത്തുന്നത് എന്ന് സംഘാടകർ അറിയിച്ചു.
റിയാദിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളും, ഡ്രൈവേഴ്സ് കൂട്ടായ്മയും മനാഫുമായി സംവദിക്കുന്നതിനും സ്വീകരണം നൽകുന്നതിനും എത്തുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക റിയാസ് റഹ്മാൻ 056 262 5300,
അബ്ദുൽ അസീസ് കടലുണ്ടി 053252 8262 എന്ന നമ്പറുകളിൽ ബന്ധപ്പെടാം .
![]()
