റിയാദ്: ഹുലാ ഹുപ്പിൽ വിസ്മയം തീർത്ത റുമൈസ ഫാത്തിമക്ക് ഇന്ന് വൈകുന്നേരം നാലുമണിക്ക് കലാ സാംസ്കാരിക സംഘടനയായ കലാഭവൻ സ്നേഹാദരവ് നൽകുന്നു.
റിയാദ് മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കലാ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.ഏറ്റവും മികച്ച സമയമായ 4 മണിക്കൂർ 33 മിനിറ്റ് 12 സെക്കന്റ് കൊണ്ടാണ് നിലവിലെ റെക്കോർഡ് സമയം ഒരു മണിക്കൂർ 48 മിനിറ്റ് മാറി കടന്നു ഈ കൊച്ചു മിടുക്കി ചരിത്രം കുറിച്ചത്.കലാഭവൻ ഭാരവാഹിയായ റഫീഖ് മനങ്കേരിയുടെയും സീനിയ റഫീഖിന്റേയും മകളായ ഫാത്തിമ കൊടുങ്ങല്ലൂർ ഭാരതീയ വിദ്യാഭവനിലെ മൂന്നാം ക്ളാസ് വിദ്യാർത്ഥിനിയാണ്.
ഹുലാ ഹൂപ് സ്പിൻ ചെയ്യുന്നതിനോടൊപ്പം ഖുർആൻ പാരായണം,പുസ്തകം വായന,ചിത്ര രചന,റുബിക്സ് ക്യൂബ് സോൾവിങ്,വിരലിൽ ഹാൻഡ് സ്പിന്നൽ ബാലൻസിങ് ഡാൻസ് എന്നിവ ചെയ്തു കാണികളെ വിസ്മയപെടുത്തിയ ഈ ബാലികയെ മോൻസ് ജോസഫ് എം എൽ എ ,വൈക്കം മുനിസിപ്പൽ ചെയർപേഴ്സൺ പ്രീത രാജേഷ് എന്നിവർ അഭിനന്ദിച്ചു.
![]()
