കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ താമസിക്കുന്ന ആറുവയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. യുപി സ്വദേശി അജാസ് ഖാന്റെ മകൾ മുസ്കാനെ രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു. മാതാപിതാക്കളെ കോതമംഗലം പൊലീസ് ചോദ്യം ചെയ്യുകയാണ്.
കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം യു പി സ്വദേശിനിയായ ആറുവയസ്സുകാരിയെ രാവിലെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നും പരിശോധിച്ചപ്പോൾ ജീവൻ ഉണ്ടായിരുന്നില്ലെന്നും കുടുംബം പറയുന്നു.
![]()
