വയനാട് : ബിജെപി മുൻ വയനാട് ജില്ലാ പ്രസിഡന്റ് കെ പി മധു കോൺഗ്രസിൽ ചേര്‍ന്നു. ദീര്‍ഘകാലമായി ബിജെപിയില്‍ നിന്ന് നേരിട്ട അവഗണനയെത്തുടര്‍ന്നാണ് താന്‍ കോണ്‍ഗ്രസിലേക്ക് വന്നതെന്ന് കെ പി മധു പറഞ്ഞു. കൽപ്പറ്റയിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ടി സിദ്ദീഖ് എംഎൽഎ, ഐ സി ബാലകൃഷ്ണ എംഎൽഎ, മുൻമന്ത്രി പി കെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലാണ് കെ പി മധു കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ മധുവിനെ ഷാൾ അണിയിച്ചു.
ഉപാധികളൊന്നും ഇല്ലാതെയാണ് മധു പാർട്ടിയിലേക്ക് വന്നതെന്ന് സിദ്ദീഖ് എംഎൽഎ പറഞ്ഞു. കെ പി മധു സാമൂഹ്യ പ്രതിബദ്ധതയുള്ളവനും മനുഷ്യസ്നേഹിയുമാണെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ അഭിപ്രായപ്പെട്ടു.
ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ലെന്നും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനമെടുത്തത് ദീര്‍ഘമായ ആലോചനകള്‍ക്ക് ശേഷമെന്നും മധു പ്രതികരിച്ചു.
![]()
