ദുബായ് : ജനുവരി ഒന്നു മുതല്‍ യു.എ.ഇയില്‍ സ്വകാര്യ മേഖലയിലെ മുഴുവന്‍ തൊഴിലാളികളും ഗാര്‍ഹിക തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കാന്‍ തീരുമാനം. നിലവില്‍ അബുദാബിയിലും ദുബായിലും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പ്രാബല്യത്തിലുണ്ട്. ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ അടക്കം രാജ്യത്തെങ്ങുമുള്ള സ്വകാര്യ മേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും ജനുവരി ഒന്നു മുതല്‍ അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്ന് മാനവശേഷി, എമിറൈറ്റേഷന്‍ മന്ത്രാലയം അറിയിച്ചു.
പുതിയ റെസിഡന്‍സി പെര്‍മിറ്റുകള്‍ നല്‍കാനും പുതുക്കാനും പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പരിരക്ഷ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ ബാധകമായിരിക്കും. 2024 ജനുവരി ഒന്നിനു മുമ്പ് നല്കിയ സാധുതയുള്ള വര്‍ക്ക് പെര്‍മിറ്റുള്ള ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് ബാധകമല്ല. എന്നാൽ അവരുടെ റെസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കുമ്പോള്‍ ഇൻഷുറൻസ് ഉണ്ടായിരിക്കണം എന്ന് നിർബന്ധമാണ്
![]()
