തബൂക്ക്:മൂന്ന് പതിറ്റാണ്ടടുത്ത പ്രവാസത്തിന് വിട പറഞു നാട്ടിലേക്ക് മടങ്ങുന്ന മാസ് തബൂക്ക് മദീനാ യൂണിറ്റംഗവും തബൂക്കിലെ ജീവകാരുണ്യ കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും ആയിരുന്ന ജയ്മോന് കല്ലൂരിന് മാസ് മദീന യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലമായി തബൂക്കിലെ പ്രവാസലോകത്തു സാമൂഹിക രംഗങ്ങളില്‍ തന്റെതായ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. സ്വദേശികളും വിവിധ സര്‍ക്കാര്‍ മേഖലയിലെ ഉദ്യോഗസ്ഥരും അടക്കമുള്ള നിരവധിപേരുടെ സൗഹൃദ വലയം സൃഷ്ടിച്ചിരുന്ന അദ്ദേഹത്തിന്റെ ശ്രമഫലമായി നിരവധി പേര്‍ക്ക് തൊഴില്‍ തേടുവാനും നിയമപ്രശ്നങ്ങളിലും കേസുകളിലും കുടുങ്ങിക്കിടിന്നിരുന്ന നിരപാധിയാളുകള്ക്ക് സ്വാന്തനമേകാനും കഴിഞ്ഞിട്ടുണ്ട്. കലാ രംഗത്തും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം തബൂക്കിലെ മലയാളി കൂട്ടായ്മകള്‍ നടത്തുന്ന വിവിധ ഇവന്റുകളില്‍ ഗായക വേഷത്തിലും തിളങ്ങിയിരുന്നു. എറണാകുളം കലൂര്‍ സ്വദേശിയായ അദ്ദേഹം കഴിഞ്ഞ ഇരുപത്തിയൊന്‍പത് വര്‍ഷമായി തബൂക്ക് സിവില്‍ ഏവിയേഷന്‍ എയര്‍പോര്‍ട്ടില്‍ ജീവനക്കാരനായിരുന്നു. ഭാര്യ ജോളി തബൂക്ക് മിലിട്ടറി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു. വിദ്യാര്‍ത്ഥികളായ ജീവന്, ജെലിന് എന്നിവരാണ് മക്കള്‍.
ബിനു ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫൈസല്‍ നിലമേല്‍, റഹീം ഭരതന്നൂര്‍, ഉബൈസ് മുസ്തഫ, ജോസ് സ്കറിയ, അബ്ദുല്‍ ഹഖ്, ജെറീഷ് ജോണ്‍, ബിനുമോന് ബേബി, സെന്‍സണ്‍ കുര്യാക്കോസ്, ജിജോ മാത്യു, അനീഷ് മാത്യു ഐസക്ക്, പീറ്റര്‍, ബൈജു, അനില്‍ ബാബു, ജാബിര്‍, സതീഷ് തച്ചനാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാസിന്റെ ഉപഹാരം ഭാരവാഹികള്‍ അദ്ദേഹത്തിന് സമ്മാനിച്ചു. ജയ്മോന് യാത്രയയപ്പിനു നന്ദി പറഞ്ഞു.
![]()
