ദോഹ: ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് 24-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഖല്‍ബിലെ കണ്ണൂര്‍ സംഗീതനിശ സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംഘടനയുടെ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാവാനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഡിസംബര്‍ 19ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് റിജന്‍സി ഹാളില്‍ നടക്കുന്ന പരിപാടി ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്യും. അപെക്സ് ബോഡി ഭാരവാഹികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.
കണ്ണൂരിനെ അടിസ്ഥാനമാക്കി കുവാഖ് കലാകാരന്മാര് അവതരിപ്പിക്കുന്ന നൃത്തശില്പം വേദിയില്‍ അരങ്ങേറും. തുടര്‍ന്ന് നടക്കുന്ന സംഗീതനിശയില്‍ കണ്ണൂര്‍ ഷരീഫും സ്റ്റാര്‍ സിംഗര്‍ ജേത്രിയും പിന്നണി ഗായികയുമായ ശ്വേത അശോകും ഗാനങ്ങള്‍ അവതരിപ്പിക്കും. അവരോടൊപ്പം ഖത്തറില്‍ നിന്നും ശിവപ്രിയ സുരേഷ്, റിയാസ് കരിയാട് എന്നിവരും വേദിയിലെത്തും
വാര്‍ത്താ സമ്മേളനത്തില്‍ കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു, ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയാട്ട്, സ്ഥാപകാംഗം ഭുവന് രാജ്, കള്‍ച്ചറല്‍ വിംഗ് സെക്രട്ടറി ഗോപാലകൃഷ്ണന്, ഷോ ഡയറക്ടര്‍ രതീഷ് മാത്രാടന്‍, സെക്രട്ടറി സൂരജ് രവീന്ദ്രന്, ട്രഷറര്‍ ആനന്ദജന്‍ എന്നിവര്‍ പങ്കെടുത്തു
![]()
