റിയാദ് : പ്രിയദർശിനി പബ്ലിക്കേഷൻ സൗദി ചാപ്റ്ററിന്റെ പ്രവർത്തനോത്ഘാടനം ഇന്ന് വൈകീട്ട് 8:30 ന് ബത്ഹയിലെ ഓ ഐ സി സി സെൻട്രൽ കമ്മിറ്റി സബർമതിയിൽ കെപിസിസി ജന: സെക്രട്ടറിയും പ്രിയദർശിനി പബ്ലിക്കേഷൻ വൈസ് ചെയർമാനുമായ അഡ്വ : പഴകുളം മധു നിർവ്വഹിക്കുമെന്ന് സൗദി കോഡിനേറ്റർ നൗഫൽ പാലക്കാടൻ വാർത്ത കുറിപ്പിൽ അറിയിച്ചു.പ്രവാസികൾക്കിടയിൽ മലയാള സാഹിത്യവും സംസ്ക്കാരവും പരിപോഷിപ്പിക്കുക,വായന പ്രോത്സാഹിപ്പിക്കുക, സർഗ്ഗാത്മക സംവാദങ്ങൾക്കും വായന അനുഭവങ്ങൾ പങ്ക് വെക്കുക എന്നതാണ് പ്രിയദർശിനി പബ്ലിക്കേഷന്റെ ലക്ഷ്യങ്ങൾ.
അഡ്വ: എൽ കെ അജിത്ത് (റിയാദ്) റഷീദ് കുളത്തറ (റിയാദ്), നാദിർഷ റഹ്മാൻ (റിയാദ്) സിമി അബ്ദുൽ ഖാദർ (ജിദ്ദ) , നജീബ് വെഞ്ഞാറമൂട് (ജിദ്ദ),സുജു തേവരുപറമ്പിൽ (ജിദ്ദ),സകീർ പറമ്പിൽ (ദമ്മാം),ഷിബിൻ ആറ്റുവ (ദമ്മാം),ഹനീഫ റാവുത്തർ (ദമ്മാം) എന്നിവരെ സൗദി അറേബ്യയിലെ വിവിധ പ്രവിശ്യയിലെ അക്കാദമിക് കൗൺസിൽ അംഗംങ്ങളായി കെ പി സി സി നിയമിച്ചിട്ടുണ്ട്.
![]()
