ആലപ്പുഴ: വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ കമ്മറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.എം.എച്ച്. ഉവൈസ് (പ്രസിഡന്റ്),പി.ടി. വസന്തകുമാർ, ടി.എ. ഫയാസ്( ജനറൽ സെക്രട്ടറിമാർ),സുനീറ മജീദ് ( ട്രഷറർ), നാസർ ആറാട്ടുപ്പുഴ, ഡി.എസ്.സദറുദീൻ (വൈസ് പ്രസിഡന്റുമാർ), അൻ സാദ് അമ്പഴ , മെഹർ ഷിഫ ( സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.യൂണിറ്റ് തലം മുതൽ നടന്നു വന്ന സമ്മേളനങ്ങളുടെയും സംഘടനാ തെരഞ്ഞെടുപ്പുകളുടെയും തുടർച്ചയായി സംഘടിപ്പിക്കപ്പെട്ട ജില്ലാ പ്രതിനിധി സമ്മേളനമാണ് പുതിയ കമ്മറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്തത്.21 അംഗ ജില്ലാ കമ്മറ്റിയുടെ കാലാവധി രണ്ട് വർഷമാണ്.
തെരഞ്ഞെടുപ്പിന് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജോസഫ് ജോൺ , കെ.എ. ഷെഫീഖ് എന്നിവർ നേതൃത്വം നൽകി.
![]()
