കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്ററുമായ വാസുദേവന്‍ അന്തിക്കാട് (73) നിര്യാതനായി. അസുഖ ബാധിതനായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികില്‍സയിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച പകല്‍ മൂന്നിന് അന്തിക്കാടിനടുത്ത് മുറ്റിച്ചൂരിലെ വീട്ടുവളപ്പില്‍. വെള്ളി രാവിലെ മുതല്‍ മുറ്റിച്ചൂരിലെ വീട്ടില്‍ പൊതുദര്‍ശനം.
ഭാര്യ :ഉഷാദേവി(റിട്ട.അധ്യാപിക).മക്കള്‍: സന്ദീപ് (ഫ്ളോറിഡ), സോന (ദുബായ്). മരുമക്കള്‍: ഇ എം രഞ്ജിനി (ഫ്ളോറിഡ), വിമല്‍ ബാലചന്ദ്രന് (ദുബായ്).
വാസുദേവന്‍ അന്തിക്കാടിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി.
![]()
