15 വർഷത്തെ പ്രണയത്തിനൊടുവിൽ നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി. ഗോവയിൽ വച്ചുനടന്ന കീർത്തിയുടെ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീര്‍ത്തി.വിവാഹ ഡ്രെസ്സും ഒരുക്കങ്ങളും ഇതിനകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. തമിഴ് ബ്രാഹ്മിൺ സ്റ്റൈലിലാണ് കീർത്തി അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. പരമ്പരാഗത വേഷവിധാനത്തോടൊപ്പം എത്തിനിക്ക് മോഡലിലുള്ള ആഭരണങ്ങളുമാണ് താരം അണിഞ്ഞിരിക്കുന്നത്
അത്തരത്തിൽ തന്നെ പരമ്പരാഗത ബ്രാഹ്മണ രീതിയിലുള്ള വസ്ത്രം തന്നെയാണ് വരൻ ആന്റണി തട്ടിലും അണിഞ്ഞിരിക്കുന്നത്. വിവാഹ ചിത്രങ്ങൾ ഇതിനോടകം തന്നെ കീർത്തി സുരേഷ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്.അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളും മാത്രമാണ് ഗോവയില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തത്. തെലുങ്കില്‍ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കീർത്തി നേടിയിരുന്നു.

![]()
