പാലക്കാട്: മണ്ണാർക്കാട് കല്ലടിക്കോട് ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥിനി കൂടി മരിച്ചതോടെ മരണം നാലായി.കരിമ്പ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനികളായ ആയിഷ, ഇർഫാന, റിദ, മിത എന്നിവരാണ് മരിച്ചത്.
മൂന്ന് മൃതദേഹങ്ങൾ തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരു പെൺകുട്ടിയുടെ മൃതദേഹം മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിലുമാണുള്ളത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. സിമന്റുമായെത്തിയ ലോറി കാറുമായിടിച്ച് നിയന്ത്രണം വിട്ടു വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു.അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്
![]()
