ദമാം: സിഎന്‍എന്‍ കണ്ണൂര്‍ സൂപ്പര്‍ കപ്പ് സീസണ് ഫൈവ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. ഡിസംബര്‍ 12, 13 തിയതികളിൽ നടക്കുന്ന ടൂർണമെന്റിന്റെ സംഘടകർ ദമാം കണ്ണൂർ കൂട്ടായ്മയാണ്.ദമ്മാമിലെ ഗൂക്കാ സ്റ്റേഡിയത്തില്‍ വച്ച് ഡേ നൈറ്റ് മത്സരങ്ങളാണ് സംഘടിപ്പിക്കുക എന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കണ്ണൂര്‍ക്കാരായ കളിക്കാര്‍ ഉള്‍പ്പെടുന്ന എട്ട് ടീമുകള്‍ മാറ്റുരയ്ക്കും. ടീമുകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ അനില്‍കുമാര്‍ (പ്രസിഡന്റ്), റസാഖ് (സെക്രട്ടറി), രാഹുല്‍ (ട്രഷറര്‍), ഗോകുല്‍ (കണ്‍വീനര്‍), അനീഷ് (ജോ. സെക്രട്ടറി) എന്നിവര്‍ പങ്കെടുത്തു.
![]()
