റിയാദ്: 2022-23 ഗൾഫ് മേഖലാ കെ.എൻ.എം.പൊതു പരീക്ഷയിൽ റിയാദ്- സുമേശി ഇസ്ലാമിക്ക് മദ്റസ്സക്ക് നൂറു മേനി.ഏഴ്, അഞ്ച് ക്ളാസ്സുകളിൽ പരീക്ഷ എഴുതിയ മു ഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. ഗ്രൈഡ് ഏഴിൽ പരീക്ഷ എഴുതിയ ഫാതിമ സാഹിർ മേഖലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടി മികവ് തെളിയിച്ചു.പരീക്ഷ ക്കിരുന്ന ഒമ്പതു കുട്ടികളിൽ ഫാത്തിമ സാഹിർ, ഫഹദ് ഫാസിൽ, റെസ ഫാത്തിമ, ഷിസാ സഫിയ, സിയാ നൌഫൽ എന്നീ അഞ്ചു പേരും മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ്സ് കരസ്ഥമാക്കി.
മദ്റസ്സയുടെ വാർഷിക സംഗമമായാ ഡഫോ ഡിൽസിൽ വിജയികളായ വിദ്യാർത്ഥി കളെ ആദരിക്കുമെന്ന് പി.ടി.എ. കമ്മറ്റി അറിയിച്ചു.റിയാദിൽ മലയാളികൾ തിങ്ങി പ്പാർക്കുന്ന സുമേഷി ജനറൽ ആശുപത്രിയുടേയും, അലിഫ് ഇൻറർ നാഷണൽ സ്കൂ ളിനും അടുത്ത് ഇസ്ലാമിക മത കാര്യമ ന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർ ത്തിക്കുന്ന ബത്ത്ഹ് ദഅവാ സെൻറർ മേൽ നോട്ടത്തിൽ റിയാദ് ഇന്ത്യന് ഇസ്ലാഹി സെൻറർ സുമേശി ശാഖയുടെ കീഴിലാണ് സ്ഥാപനം നടക്കുന്നത്.
2023-24 –അദ്ധ്യയന വർഷത്തിൽ ഇംഗ്ളീഷ് മീഡിയം സെഷനുകൾ കൂടി ആരംഭിക്കു ന്നതായി ശാഖാ ഭാരവാഹികളായ അഷ്റഫ് തിരുവനന്തപുരം, ശംസുദ്ദീൻ പുനലൂർ, ഉമർഖാൻ തിരുവനന്തപുരം എന്നിവർ അറിയിച്ചു. മലയാളം,തമിഴ്,ഉർദു ഭാഷ സം സാരിക്കുന്നവർക്കും ഈ വർഷം മുതൽ മദ്റസ്സയിൽ അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. വിസിറ്റിംഗ് വിദ്യാർത്ഥകൾക്ക് അഡ്മിഷൻ നൽകുന്നതായി മാനേജർ ഷുകൂർ ചേലേ മ്പ്ര, മുഖ്യ കാര്യദർശിയും നീതിന്യായ മന്ത്രാലയത്തിലെ മലയാള വിഭാഗം പരിഭാ ഷകനുമായ മുഹമ്മദ് കുട്ടിയും പത്രക്കുറിപ്പിൽ പറഞ്ഞു. വെള്ളിയാഴ്ചകളിൽ ര ണ്ടര മുതൽ വൈകുന്നേരം ഏഴര വരേയാണ് മദ്റസ്സയിൽ ക്ലാസ്സുകൾ നടക്കുക. കെ.ജി. മുതൽ ഏഴു ക്ളാസ്സുകളിലാണ് അദ്ധ്യാപനം നടക്കുന്നത്.
ടീൻ ഏയ്ജ് കുട്ടികൾക്ക് വേണ്ടിയുള്ള ടി.ടെക് ദി ഗ്രോത്ത് പ്രത്യേക പരിശീലന ക്ളാസ്സുകൾ സമ്മർ വെക്കേഷന് കഴിഞ്ഞ് ആഗസ്ത് അവസാന വാരം പുനരാരം ഭിക്കുമെന്ന് ടി.ടെക് അക്കാഡമി ഡയറക്ടർ എഞ്ചിനിയർ മുഹമ്മദ് ഹാഷിം, കോ ഡിനേറ്റർ ഫർഹാൻ കാരക്കുന്ന് എന്നിവർ അറിയിച്ചു.
അഡ്മിഷൻ പ്രോസസ് ഓൺ ലൈൻ വഴി പൂർത്തിയാക്കുവാനും കൂടുതൽ വിവരങ്ങൾക്കും അഡ്മിൻമാരുമായി ബന്ധപ്പെടാവുന്നതാണ്. (0532726503, 0555478818)
![]()
