റിയാദ് : കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ ഔദ്യോഗിക സാഹിത്യപ്രവ്രർത്തന, പുസ്തകപ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻ സൗദി അറേബ്യയിലെ അക്കാദമിക് കൗൺസിൽ അംഗങ്ങളെ പ്രഖ്യാപിച്ചു.
അഡ്വ: എൽ കെ അജിത്ത് (റിയാദ്) റഷീദ് കുളത്തറ (റിയാദ്), നാദിർഷ റഹ്മാൻ (റിയാദ്) സിമി അബ്ദുൽ ഖാദർ (ജിദ്ദ) , നജീബ് വെഞ്ഞാറമൂട് (ജിദ്ദ),സുജു തേവരുപറമ്പിൽ (ജിദ്ദ),സകീർ പറമ്പിൽ (ദമ്മാം),ഷിബിൻ ആറ്റുവ (ദമ്മാം),ഹനീഫ റാവുത്തർ (ദമ്മാം) എന്നിവരെയാണ് സൗദി അറേബ്യയിലെ വിവിധ പ്രവിശ്യയിലെ അക്കാദമിക് കൗൺസിൽ അംഗങ്ങളായി പ്രിയദർശനി പബ്ലിക്കേഷൻ വൈസ് ചെയർമാൻ അഡ്വ: പഴകുളം മധു പ്രഖ്യാപിച്ചത്.
പ്രിയദർശിനി പബ്ലിക്കേഷൻ സൗദി ചാപ്റ്റർ കോഡിനേറ്റർ ആയി ഓ ഐ സി സി ഗ്ലോബൽ അംഗവും മാധ്യമ പ്രവർത്തകനുമായ നൗഫൽ പാലക്കാടനെ കെ പി സി സി നിയമിച്ചിരുന്നു.
പ്രവാസികൾക്കിടയിൽ മലയാള സാഹിത്യവും സംസ്ക്കാരവും പരിപോഷിപ്പിക്കുക,വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിലവിൽ വന്ന പ്രയദർശിനി പബ്ലിക്കേഷന്‍ സൗദി അറേബ്യയിൽ കൗൺസിൽ അംഗങ്ങളെ പ്രഖ്യാപിച്ചതോടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ സജീവമാക്കുമെന്ന് സൗദി കോഡിനേറ്റർ നൗഫൽ പാലക്കാടൻ പറഞ്ഞു.
സംഘടനയുടെ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നതിനും കൃത്യമായ മാർഗ്ഗ നിർദേശങ്ങൾ നൽകാനും കെപിസിസി സെക്രട്ടറിയും പ്രിയദർശിനി പബ്ലിക്കേഷൻ വൈസ് ചെയർമാനുമായ അഡ്വ: പഴകുളം മധു സൗദിയിലെത്തും.
സർഗ്ഗാത്മക സംവാദങ്ങൾക്കും വായന അനുഭവങ്ങൾ പങ്ക് വെക്കാനും പ്രിയദർശിനി പബ്ലിക്കേഷൻ സൗദിയുടെ പ്രധാന നഗരങ്ങളിൽ വേദിയുണർത്തുമെന്നും പ്രിയദർശിനി പബ്ലിക്കേഷൻ ഭാരവാഹികൾ അറിയിച്ചു.
![]()
