തിരുവനന്തപുരം : പ്രവാസികേരളീയര്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ കേരള പ്രവാസി കേരളീയ ക്ഷേമബോർഡിന്റെ അംഗത്വ ക്യാമ്പയിനിന് 2024 ഡിസംബര്‍ 30ന് തിരുവനന്തപുരത്ത് തുടക്കമാകും .തമ്പാന്നൂരിലുള്ള റെയിൽ കല്യാണമണ്ഡപത്തിലാണ് ആദ്യ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത് .ഇതിനു ശേഷം മറ്റു ജില്ലകളിലും അംഗത്വ ക്യാമ്പയിന് സംഘടിപ്പിക്കാനാണ് തീരുമാനം. പുതുതായി അംഗത്വം എടുക്കാനും, അംഗങ്ങള്‍ക്ക് അംശദായ കുടിശ്ശിക അടയ്ക്കാനും, അംഗത്വം റദ്ദായവർക്ക് പിഴയും കുടിശ്ശികയും അടച്ച് അംഗത്വം പുതുക്കുവാനും കഴിയും. നിലവില്‍ ബോര്‍ഡിന്റെ www.pravasikerala.org വെബ്ബ്സൈറ്റ് സന്ദര്‍ശിച്ചും സേവനങ്ങള്‍ ലഭ്യമാകും. പുതിയ അംഗത്വത്തിന് അപേക്ഷനല്‍കുന്നവര്‍ വെബ്ബ്സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്തതിന്റെ രസീതിന്റെ പകര്‍പ്പുമായി എത്തിയാല്‍ വേദിയില്‍ തന്നെ പരിശോധിച്ച് അനുമതി നല്‍കാനാകും. നേരിട്ട് ഹാജരാകുന്നവര്‍ അംഗത്വകാര്‍ഡും മറ്റ് അവശ്യരേഖകളും കരുതണമെന്ന് ബോർഡ് സി.ഇ.ഒ ഗീതാലക്ഷ്മി എം.ബി അറിയിച്ചു.
അംഗത്വ ക്യാമ്പയിനിന്റെ മുന്നോടിയായി നേരത്തേ ബോർഡ് ചെയർമാൻ അബ്ദുൾ ഖാദറിന്റെ അധ്യക്ഷതയിൽ സംഘാടകസമിതി യോഗം ചേര്‍ന്നിരുന്നു. ഡിസംബര്‍ രണ്ടിന് തൈയ്ക്കാട് റസ്റ്റ് ഹൗസിൽ ചേര്‍ന്ന യോഗത്തില്‍ പ്രവാസി കമ്മിഷൻ അംഗം ഗഫൂർ പി ലില്ലിസ്,ശ്രീകൃഷ്ണപിള്ള (പ്രവാസി സംഘം),സലിം പള്ളിവിള, റഷീദ് മഞ്ഞപ്പാറ( പ്രവാസി കോൺഗ്രസ്), ഷുഹൈബ് അബ്ദുള്ള കോയ,ഷിഹാബുദീൻ (പ്രവാസി ലീഗ്), അൻസാദ് അബ്ബാസ്, പി.സി.വിനോദ് (പ്രവാസി ഫെഡറേഷൻ) തുടങ്ങി 15 ഓളം വിവിധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
![]()
