തിരുവനന്തപുരം: കിഴക്കേകോട്ടയിൽ രണ്ടു ബസുകൾക്കിടയിൽപ്പെട്ട് ഞെരുങ്ങി കേരള ബാങ്ക് മാനേജർക്ക് ദാരുണാന്ത്യം.കേരള ബാങ്ക് സീനിയർ മാനേജർ കൊല്ലം ഇരവിപുരം സ്വദേശി ഉല്ലാസ് മുഹമ്മദ് (52) ആണ് മരിച്ചത്.
റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ്സിനും പ്രൈവറ്റ് ബസ്സിനും ഇടയിൽപ്പെട്ട് ഞെരുങ്ങിയാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ചാല പള്ളിയിൽ ജുമാ നമസ്കാരം കഴിഞ്ഞു വരവെയാണ് കേരള ബാങ്ക് സീനിയർ മാനേജർ ഉല്ലാസ് മുഹമ്മദ് അപകടത്തിൽപ്പെട്ടത്.രണ്ടു ബസ്സുകളുടെയും ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു
![]()
