റിയാദ്: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇരുട്ട് പടരുന്നെന്നും,സമ്പന്നർ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.ന്യൂ ഏജ് ഇന്ത്യാ സാംസ്കാരിക വേദിയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.വര്‍ഗീയ ഭ്രാന്താണ് സര്‍ക്കാരിനെ സ്വാധീനിക്കുന്നത്. ഫാസിസത്തിന്റെ ഇന്ത്യന്‍ പേരാണ് ഹിന്ദുത്വ വര്‍ഗീയത.കൃസ്ത്യൻ സമുദായത്തിന്റെ രക്ഷകരെന്നു വേഷമിട്ട സംഘപരിവാർ കക്ഷികൾ അഭിനയിക്കുന്നു.വഖഫ് ഭൂമിയാണെങ്കിലും ദേവസ്വം സ്വത്താണെങ്കിലും അവിടെ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാരിന്റെയും ഇടതുമുന്നണയുടെയും മുന്നണിയുടെയും നിലപാട്.മുന്നണിയിൽ പറയണ്ട അഭിപ്രായങ്ങൾ അവിടെ പറഞ്ഞു പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.വയനാട് ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് രാഷ്ട്രീയം പറഞ്ഞില്ലന്നും പകരം അവിടെ സഹതാപ തരംഗം സൃഷ്ടിക്കുകയായിരുന്നുവെന്നും സി പി എം അസിസ്റ്റന്റ് സെക്രട്ടറിയും വയനാട് ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയുമായിരുന്ന സത്യൻ മൊകേരി അഭിപ്രായപ്പെട്ടു.
റിയാദിലും ദമ്മാമിലും നടക്കുന്ന ന്യൂ ഏജ് ഇന്ത്യാ സാംസ്കാരിക വേദിയുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് ബിനോയ് വിശ്വം സൗദിയിലെത്തിയത്. സിപിഐ അസി. സെക്രട്ടറി സത്യന് മേകേരി, ജോസഫ് അതിരുങ്കല്‍, എം സാലി പൂരയില്‍, അഷ്റഫ് മൂവാറ്റുപുഴ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
![]()
