റിയാദ്:റിയാദ് മെട്രോ അനുഭവിച്ചറിയാൻ, എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് അംഗങ്ങൾക്കും ഫാമിലിക്കും വേണ്ടി മെട്രോ യാത്ര സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അറുപതോളം പേര് പങ്കെടുത്ത യാത്ര, മെട്രോയുടെ ബ്ലൂ ലൈനിൽ, ദാർ അൽ ബൈദയിൽ നിന്ന് തുടങ്ങിയ യാത്ര, കാഫ്ഡ് വരെ പോയി തിരിച്ച് ദാർ അൽ ബൈദയിൽ അവസാനിച്ചു. കോർഡിനേറ്റർ അംജദ് അലിയുടെയും നേത്രത്വത്തിൽ ഓർഗനൈസ് ചെയ്ത മെട്രോ ട്രിപ്പ്, അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും ശ്രദ്ധേയമായി.ഏവർക്കും തന്നെ ഇത് റിയാദ് മെട്രോയിലെ ആദ്യ യാത്രയും, ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു നവ്യാനുഭവവും നൽകി.
പ്രസിഡന്റ് കരിം കാനാമ്പുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിൽ ചെയർമാൻ അലി ആലുവ യാത്രയുടെ ഉൽഘാടനം നിർവഹിച്ചു. മെട്രോ രൂപീകരണത്തിൽ ഭാഗമായ എറണാകുളം ജില്ലയിൽ നിന്നുള്ള വ്യക്തികളായ ജിബിൻ സമദ് കൊച്ചി, മുഹമ്മദ് സുനിൽ, മാത്യു വര്‍ഗീസ്, മുഹമ്മദ് സഹൽ, ജിൽജിൽ മാളവന, ഷറഫുദീൻ ശംസുദ്ധീൻ, കെഎം സക്കീർ, അജീഷ് ചെറുവട്ടൂർ, രഞ്ജിത്ത് അനസ്, അർഷാദ് ഹക്കീം എന്നിവരെ ചടങ്ങിൽ പ്രത്യേകം പ്രശംസിച്ചു. തുടർന്ന് ജിബിൻ സമദ് കൊച്ചിയെ ഗോപകുമാർ പിറവവും, മുഹമ്മദ് സുനിലിനെ അഡ്വൈസറി മെമ്പർ സലാം പെരുമ്പാവൂരും ചടങ്ങിൽ വച്ച് പൊന്നാട നൽകി ആദരിച്ചു. വനിതാ വിങ് ടീം മെമ്പർമാരായ അമൃതാ സുഭാഷ്, നസ്രിയ ജിബിൻ, സുജാ ഗോപകുമാർ, ബീനാ ജോയ്, എലിസബത്ത് ജോയ്, സുജാ സക്കറിയ, നസ്രിൻ റിയാസ്, സിമി ഷാജി എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ സെക്രട്ടറി സുഭാഷ് കെ അമ്പാട്ട് സ്വാഗതവും ചാരിറ്റി കോർഡിനേറ്റർ നിഷാദ് ചെറുവട്ടൂർ നന്ദിയും രേഖപ്പെടുത്തി.
യാത്രയിൽ ജിബിൻ സമദും മുഹമ്മദ് സുനിലും തങ്ങളുടെ മെട്രോ അനുഭവങ്ങൾ പങ്കു വച്ചു. സംഘടനയുടെ എക്സിക്യുട്ടീവ്സ് മെമ്പർമാരായ അബ്ദുൽ ജലീൽ, ജോയ്സ് പോൾ, ജോയ് ചാക്കോ, മെമ്പർമാരായ സ്കറിയ, നിഷാദ് വാണിയക്കാട്ട്, ഷാജി മേനോൻ, ജിബിൻ രാജ് തുടങ്ങിയവർ യാത്രയും മറ്റ് അനുബന്ധ പരിപാടികളും നിയന്ത്രിച്ചു.

![]()
