ദുബായ് :അവധിയാഘോഷത്തിനായി റാസൽഖൈമ ജെബൽ ജെയ്സ് മലയിലെത്തിയ കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം. കണ്ണൂർ തോട്ടട വട്ടക്കുളം സ്വദേശി മൈത്തിലി സദനത്തിൽ സായന്ത് മധുമ്മലിനെയാണ് (32) ജെബൽ ജെയ്സ് മലമുകളിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ദേശീയ ദിനത്തിന്റെ ഭാഗമായ പൊതുഅവധി ദിനമായ തിങ്കളാഴ്ച പുലർച്ചെ കൂട്ടുകാർക്കൊപ്പം മലയിലെത്തിയതായിരുന്നു സായന്ത്. ഒപ്പമുണ്ടായ സായന്തിനെ പെട്ടെന്ന് കാണാത്തതിനെ തുടർന്ന് കൂട്ടുകാർ പൊലീസിൽ വിവരമറിയിക്കുക
യായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ദുബായിൽ ഓട്ടോ ഗാരേജ് ജീവനക്കാരനായി പ്രവർത്തിച്ചുവരികയായിരുന്നു സായന്ത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ പുഷ്പൻ ഗോവിന്ദൻ അറിയിച്ചു. രമേശൻ, സത്യ ദമ്പതികളുടെ മകനാണ്. ഭാര്യ: അനുശ്രീ. സോണിമ സഹോദരിയാണ്.
![]()
