റിയാദ്: പക്ഷാഘാതം വന്നു സുലൈമാൻ ഹബീബ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു തിരുവനന്തപുരം സ്വദേശി നൂജും മുഹമ്മദ് ഹനീഫ (54) മരിച്ചു.
ബാത്ത് റൂമിൽ തളർന്ന് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ:ബുഷ്റ ബീവി. മക്കൾ :ഫർഹാൻ ,ഷാഹിന, നാഇഫ്
മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നിയമസഹായങ്ങൾ ഐസിഎഫ് വെൽഫെയർ പ്രെസിഡെന്റ് ഇബ്രാഹിം കരീമിന്റെ നെതൃത്വത്തിൽ സഫ് വ ടീം ചെയ്തു വരുന്നു .
ഖബറടക്കം നാളെ തിങ്കളാഴ്ച അസർ നിസ്കാരത്തിന് ശേഷം മൻസൂറിയ്യ ഖബർസ്ഥാനിൽ .
![]()
