റിയാദ്: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കേളി കലാ സാംസ്കാരികവേദി ബത്ഹ ഏരിയ ശുമേസി യൂണിറ്റും അബീർ മെഡിക്കൽ സെന്റർ ശുമേസിയും സംയുകതമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ശുമേസി അബീർ മെഡിക്കൽ സെന്ററിൽ നടന്ന മെഡിക്കൽ ക്യാമ്പ് ഡോക്ടർ നമിത സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു . ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും , പ്രവാസികൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു . യൂണിറ്റ് പ്രസിഡന്റ് മൻസൂർ അധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ്, മർഗ്ഗബ് രക്ഷാധികാരി സമിതി സെക്രട്ടറി സെൻ ആന്റണി, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശേരി ,കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ കിഷോർ ഇ നിസാം , പ്രദീപ് ആറ്റിങ്ങൽ,ഏരിയ ട്രഷറർ കൂടിയായ ബിജു തായമ്പത്ത്,
ബത്ഹ ഏരിയ സെക്രട്ടറി രാമകൃഷ്ണൻ, കേളി കേന്ദ്ര ജീവകാരുണ്യ കമ്മറ്റി ചെയർമാൻ മധു പട്ടാമ്പി,ഏരിയ പ്രസിഡന്റ് ഷഫീഖ് , ബദിയ രക്ഷാധികാരി സമിതി അംഗം റഫീഖ് പാലത്ത് , അബീർ മെഡിക്കൽ സെന്റർ റിയാദ് സീനിയർ ബിസിനസ്സ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് ജോബി ജോസ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
ശുമേശി യൂണിറ്റിൽനിന്നും ബത്ഹ ഏരിയായിലെ വിവിധ യൂണിറ്റുകളിൽ നിന്നും പങ്കെടുത്ത കേളി അംഗങ്ങളെ കൂടാതെ നിരവധി മലയാളികളും , ഇതര സംസ്ഥാനക്കാരും, വിവിധ രാജ്യക്കാരുമടക്കം നൂറിലധികം പേർ മെഡിക്കൽ ക്യാമ്പിന്റെ ഗുണഭോക്താക്കളായി.ക്യാമ്പിന്റെ ഭാഗമായി നോർക്ക രജിസ്ട്രേഷനും,പ്രവാസി ക്ഷേമനിധി അംശാദായം അടക്കുന്നതിനും സൗകര്യമൊരുക്കിയിരുന്നു . മർഗ്ഗബ്ബ് രക്ഷാധികാരി സമിതി അംഗങ്ങളായ അനിൽ അറക്കൽ , കെ പി കൃഷ്ണൻ , ബിജു ഉള്ളാട്ടിൽ ,ബത്ഹ രക്ഷാധികാരി സമിതി അംഗങ്ങളായ ഉമ്മർ, തങ്കച്ചൻ, സുധീഷ്, സബീഷ് , ഹുസൈൻ, അബീർ മെഡിക്കൽ സെന്റർ ശുമേസി ഓപ്പറേഷൻ മാനേജർ ജോസ് പീറ്റർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
![]()
