ജിദ്ദ : ഡൈനാമിക് കരാട്ടെ ക്ലബിന്റെ കീഴിൽ നഖീൽ ഡോജോയിലെയും ഷറഫിയ ഡോജോയിലെയും 67 വിദ്യാർത്ഥികളുടെ ഗ്രേഡിങ് ടെസ്റ്റ് സൗദി ചാമ്പ്യൻ സ്പോർട്സ് അക്കാഡമി സ്റ്റേഡിയത്തിൽ സമാപിച്ചു.
സൗദി കരാട്ടെ കമ്മറ്റി ചെയർമാൻ മുഹമ്മദ് അബ്ദുല്ല ബർഹിം ഉദ്ഘാടനം ചെയ്തു.വേൾഡ് ഷോട്ടോക്കൻ കരാട്ടെ ഡു ഫെഡറേഷൻ സൗദി കോർഡിനേറ്റർ നാസർ മൊയ്തീൻ കണ്ണു ഗ്രേഡിങ് ടെസ്റ്റിന് നേതൃത്വം നൽകി. യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ബെൽറ്റും സർട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു.ഗ്രേഡിങ് ടെസ്റ്റിൽ കാറ്റഗറി വിഭാഗങ്ങളിൽ മികവുറ്റ പ്രകടനം കാഴ്ചവച്ച ശയാൽ,അനയ്യ പർവീൻ ,വഫീഖ് മുഹമ്മദ് ,എയ്ൻജലിൻ, അൽഫോൻസ് ,അനിഷ്ക ശാലു ,റോളിൻ ഷോൺ ഗോൻസൽവേസ് ,സൈദ് അഫ്ഷാൻ ,ബഷീർ മുട്ടങ്ങാടൻ എന്നിവർക്ക് ജപ്പാൻ കരാട്ടെ അസോസിയേഷൻ സൗദി കമ്മിറ്റിയംഗം താരിഖ് ഈജിപ്തി വ്യക്തിഗത ട്രോഫികൾ സമ്മാനിച്ചു.
സൗദി കരാട്ടെ കമ്മിറ്റി ചെയർമാൻ മുഹമ്മദ് അബ്ദുല്ല ബർഹിമിനെ ഡൈനാമിക് കരാട്ടെ ക്ലബ് ജിദ്ദ കോർഡിനേറ്റർ സലാം ചെറുവറ്റയുടെ നേതൃത്വത്തിൽ ആദരിച്ചു.
സമാപന ചടങ്ങിൽ ഡബ്ലിയു എസ് കെ എഫ് സൗദി കോർഡിനേറ്റർ നാസർ മൊയ്തീൻ കണ്ണു അധ്യക്ഷത വഹിച്ചു. ജിദ്ദ കോർഡിനേറ്റർ സലാം ചെറുവറ്റ സ്വാഗതവും പരിശീലകൻ നഷീദ് പട്ടാണി നന്ദിയും പറഞ്ഞു. ഗ്രേഡിങ് എക്സാം സമാപന ചടങ്ങിൽ ഡൈനാമിക് കരാട്ടെ ക്ലബ് എക്സിക്യൂട്ടീവ് അംഗം റാഫി ബീമാപള്ളി അവതാരകനായിരുന്നു. ഗ്രേഡിങ് ടെസ്റ്റിന് ഡൈനാമിക് കരാട്ടെ ക്ലബ്ബ് സീനിയർ പരിശീലകരായ റാസി അബ്ദുറഷീദ് കൊച്ചാലമൂട്, മുഹമ്മദ് ഇസ്മായിൽ മേലാറ്റൂർ, ഫൈസൽ പട്ടാമ്പിഎക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആമീൻ മേൽമുറി, നവാസ് പട്ടാണി, എന്നിവർ നേതൃത്വം നൽകി.
![]()
