റിയാദ് : റിയാദ് ഒ.ഐ.സി.സി വനിതാ വേദി സംഘടിപ്പിക്കുന്ന “അഡ്വ. ബിന്ദു കൃഷ്ണക്കൊപ്പം” എന്ന പരിപാടി നാളെ (നവംബർ 29) റിയാദിൽ നടക്കും.
എ ഐ സി സി അംഗവും കൊണ്ഗ്രെസ്സ് നേതാവുമായ അഡ്വ.ബിന്ദു കൃഷ്ണക്കൊപ്പം സ്ത്രീവാദത്തിന്റെയും രാഷ്ട്രീയ ചിന്തകളുടെയും പുതിയ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യാനാണ് ഓ ഐ സി സി യുടെ വനിതാ വിഭാഗം ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് സ്ത്രീ ശാക്തീകരണ സദസ്സ് സംഘടിപ്പിക്കുന്നത്.
ഓ ഐ സി സി ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ളയും അതിഥിയായി പങ്കെടുക്കും
![]()
