ദമ്മാം : വയനാട് പാർലമെൻറ് മണ്ഡലത്തിൽ പ്രിയങ്കാ ഗാന്ധിയും പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലും നേടിയ ചരിത്ര വിജയം ദമ്മാമിലും ആഘോഷമാക്കി ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി. ദമ്മാം ബദർ അൽ റാബിയിൽ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഇ കെ സലിമിൻറെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച വിജയാഘോഷ പരിപാടി കെ പി സി സി മുൻ നിർവ്വാഹക സമിതിയംഗം അഹമ്മദ് പുളിക്കൽ ഉത്ഘാടനം ചെയ്തു.
ദമ്മാം ബദർ അൽ റാബി പരിസരത്തെ കടകളിലും പൊതുജനങ്ങൾക്കും ലഡു വിതരണം വിതരണം നടത്തിയ ഒ ഐ സി സി നേതാക്കൾ ചേലക്കരയിൽ സി പി എമ്മിൻറെ ഭൂരിപക്ഷം കുറയ്ക്കാനായതിലും സന്തുഷ്ടി പ്രകടിപ്പിച്ചു. പാലക്കാട് മാത്രമല്ല, വയനാട് മണ്ഡലത്തിലെ നിരവധി പഞ്ചായത്തുകളിൽ ഇടതുമുന്നണി സ്ഥാനാർഥി മൂന്നാം സ്ഥാനത്തായതും, മുഖ്യമന്ത്രി നേരിട്ട് കാടിളക്കിയുള്ള പ്രചരണം നടത്തിയിട്ടും ചേലക്കരയിൽ സി എമ്മിൻറെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞതും കേരളത്തിൽ ശക്തമായ ഭരണ വിരുദ്ധ വികാരം നിലവിലുണ്ടെന്നാണ് വ്യക്തമാക്കുന്നതെന്ന് ഒ ഐ സി സി നേതാക്കൾ അവകാശപ്പെട്ടു.

ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല, നാട്ടിൽ നിന്നുമെത്തിയ പാങ്ങോട് പഞ്ചായത്ത് പ്രസിഡണ്ട് എം എം ഷാഫി, ഗ്ലോബൽ കമ്മിറ്റി പ്രതിനിധികളായ ഹനീഫ് റാവുത്തർ, സിറാജ് പുറക്കാട്, നാഷണൽ കമ്മിറ്റി പ്രതിനിധി റഫീഖ് കൂട്ടിലങ്ങാടി, റീജ്യണൽ കമ്മിറ്റി നേതാക്കളായ നൗഷാദ് തഴവ, പി കെ അബ്ദുൽ ഖരീം, ഷിജില ഹമീദ്, ഡോ.സിന്ധു ബിനു,അൻവർ വണ്ടൂർ, പ്രമോദ് പൂപ്പാല, ആസിഫ് താനൂർ, രാധികാ ശ്യാം പ്രകാശ്, ബിനു പി ബേബി, വിവിധ ജില്ലാ – ഏരിയ – വനിതാവേദി കമ്മിറ്റികളുടെ നേതാക്കളുൾപ്പെടെ നിരവധിപേർ ആഘോഷ പരിപാടിയിൽ സംബന്ധിച്ചു.
![]()
