റിയാദ് മെട്രോയുടെ മിതമായ ടിക്കറ്റ് നിരക്ക് സാധാരണക്കാരടക്കം സമൂഹത്തിനെ ആകെ ആകർഷിക്കും വിധമുള്ളതെന്നത് പ്രവാസികൾ ഏറെ സന്തോഷത്തിലാണ് .4 സൗദി റിയാലിന് രണ്ട് മണിക്കൂർ യാത്ര ചെയ്യാവുന്നതാണ്. മൂന്ന് ദിവസത്തേക്കുള്ള ഒന്നിച്ചുള്ള ടിക്കറ്റിന് 20 റിയാലും 7 ദിവസത്തെക്കുള്ള ടിക്കറ്റിന് 40 റിയാലുമാണ് നിരക്ക്. ഒരു മാസം മുഴുവൻ യാത്ര ചെയ്യുന്നവർക്കായി 140 റിയലുമാണ് നിരക്ക്.
6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാത്ര പൂർണമായും സൗജന്യമാണ്. ‘റിയാദ് ബസ്’ ആപ്, ‘ദർബ് കാർഡ്’, ബാങ്ക് എടിഎം കാർഡുകൾ എന്നിവയൊക്കെ ടിക്കറ്റുകൾ വാങ്ങാൻ ഉപയോഗിക്കാൻ കഴിയും. മുന്‍കൂട്ടി ടിക്കറ്റുകള്‍ വാങ്ങാത്തവര്‍ക്ക് മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ടിക്കറ്റ് ലഭിക്കും.
മെട്രോയുടെ ടിക്കറ്റ് ഉപയോഗിച്ചുതന്നെ റിയാദ് ബസുകളിലും യാത്ര ചെയ്യാം എന്നുള്ള സൌകര്യവും ആളുകളെ കൂടുതൽ ആകർഷിക്കും. ടിക്കറ്റുകളെ കുറിച്ചും മറ്റും വിശദമായി അറിയാൻ 19933 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. സൌകര്യാർ്ത്ഥം വിവിധ സാമൂഹിക മാധ്യമ അക്കൌണ്ടുകളും ഒരുക്കിയിട്ടുണ്ട്.വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ സൽമാൻ രാജാവ് ഇന്നലെ ഔദ്യോഗികമായി റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു.ഡിസംബർ 1 മുതലാണ് പൊതുജനങ്ങൾക്കായി മെട്രോ ഓടിത്തുടങ്ങുന്നത്
![]()
