കായംകുളം : സംഭൽ ശാഹി മസ്ജിദ് കൂട്ടക്കൊലയിൽ വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി .ഓ.എൻ.കെ ജംഗ്ഷനിൽ നിന്ന് തുടങ്ങിയ പ്രകടനം നഗരം ചുറ്റി പ്രതാംഗ മൂട് ജംഗ്ഷനിൽ സമാപിച്ചു.
രാജ്യത്ത് ആരാധനാലയ സംരക്ഷണ കോടതി വിധികൾ നിലനിൽക്കെ സർവ്വേ നടത്താൻ വേണ്ടി യു.പി.യിലെ സംഭൽ ശാഹി മസ്ജിദിൽ ഇരച്ചു കയറിയതിൽ പ്രതിഷേധിച്ച് വിശ്വാസികളെ ക്രൂരമായി മർദ്ദിച്ച് അഞ്ചുപേരെ വെടിവെച്ചു കൊന്ന യു.പി പോലീസിന്റെ നരനായാട്ടിനെതിരെ ജനാധിപത്യ വിശ്വാസികൾ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ടെന്ന് പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് നാസർ ആറാട്ടുപുഴ പറഞ്ഞു.
1991 ലെ ആരാധനാലയ നിയമത്തെ നോക്കുകുത്തിയാക്കുന്ന നീതിപീഠത്തിന്റെ നടപടികൾ പ്രതിഷേധാർഹം ആണെന്നും ദേശീയ രാഷ്ട്രീയ പാർട്ടികൾ ഇനിയും മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നതെങ്കിൽ രാജ്യം മറ്റൊരു ബാബരിക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു . ജില്ലാ ജനറൽ സെക്രട്ടറി പി.ടി വസന്തകുമാർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് മുബീർ എസ്. ഓടനാട്, അസെറ്റ് സംസ്ഥാന കമ്മറ്റിയംഗം വൈ. ഇർഷാദ്, ജനറൽ സെക്രട്ടറി നവാസ് ആലയിൽ , ട്രഷറർ ഡോ. സുൽഫിയ സമദ് , കെ.എ. വാഹിദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി അൻ സാദ് അമ്പഴ , മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് സക്കീർ ഹുസൈൻ പൊന്നാരം, മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞ് ചേരാവള്ളി , മഹമൂദ് , നസീർ ഹമീദ് എന്നിവർ നേതൃത്വം നൽകി.
![]()
