റിയാദ് : റിയാദ് മെട്രോ സർവീസ് സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. റെഡ്, ബ്ലൂ, ലൈൻ ട്രെയിൻ സർവീസുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് രാജാവ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. ഔദ്യോഗികമായി ഡിസംബർ 1 നാണ് ആരംഭിക്കുന്നത്.
സൽമാൻ രാജാവിന്റെ കീഴിലെ ഏറ്റവും വലിയ വികസന കുതിപ്പാണ് ഇതെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
അല്‍ ഉറൂബയില്‍ നിന്ന് ബത്ഹ, കിംഗ് ഖാലിദ് വിമാനത്താവളം റോഡ്, അബ്ദുറഹ്മാന് ബിന്‍ ഔഫ് ജംഗ്ഷന്, ശൈഖ് ഹസന് ബിന്‍ ഹുസൈന് എന്നീ ട്രാക്കുകളാണ് ബുധനാഴ്ച തുറക്കുന്നത്. കിംഗ് അബ്ദുല്ല റോഡ്, മദീന, കിംഗ് അബ്ദുല്‍ അസീസ് സ്റ്റേഷനുകള്‍ ഡിസംബര്‍ മധ്യത്തിലാണ് തുറക്കുക.
ലോകത്തെ ഏറ്റവും വലിയ ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോയാണ് റിയാദ് മെട്രോ.
![]()
