ദോഹ: ‘ക്യാമ്പസ് ലീഗ് -24’ ഇന്റർ-കോളേജിയേറ്റ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ഇ എം ഇ എ കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഖത്തർ ചാപ്റ്ററിന് സ്പീഡ് വേ കാർഗോ സ്പോൺസർ ചെയ്ത ജേഴ്സി പ്രകാശന ചടങ്ങ് ഹിലാലിലെ അറോമ റസ്റ്റോറന്റിൽ വച്ചു നടന്നു.
ജേഴ്സി കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും ഐസി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗവും ലോക കേരള സഭ അംഗവുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി ടീം ക്യാപ്റ്റൻ ഷബീർ പള്ളിപ്പറമ്പന്‍ നൽകി പ്രകാശനം നിർവഹിച്ചു.
കായിക മത്സരങ്ങൾ സമൂഹത്തിൽ ഐക്യം, സഹകരണ മനോഭാവം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ചടങ്ങിൽ സ്പീഡ്വേ കാർഗോ മാനേജർ ഷബിൻ അഹമ്മദ് മുഖ്യാതിഥിയായിരുന്നു.
ഇ എം ഇ എ മുൻ വിദ്യാർത്ഥികളായ നിരവധി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
അക്ബർ കെ ടി, ഷബീബ് കൊണ്ടോട്ടി, ഷബീർ ചേന്നമംഗല്ലൂർ, ഷമീർ മണ്ണറോട്ട്, റബി റഹ്മാൻ, ആഷിഫ് നാദാപുരം, റിയാസ്, അനസ് പെരിഞ്ചിരി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
![]()
