പത്തനംതിട്ട: ശബരിമല പതിനെട്ടാംപടിയിലെ പോലീസുകാരുടെ ഫോട്ടോഷൂട്ടിൽ എഡിജിപി എസ്.ശ്രീജിത്ത് റിപ്പോർട്ട് തേടി. ശബരിമല ഡ്യൂട്ടിക്കു ശേഷം ആദ്യ ബാച്ചിലെ പോലീസുകാരാണു പതിനെട്ടാംപടിയിൽ നിന്ന് ഫോട്ടോ എടുത്തത്. ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവാദമായി.സന്നിധാനം സ്പെഷല്‍ ഓഫീസര്‍ കെ.ഇ.ബൈജുവിനോടാണു എഡിജിപി റിപ്പോര്‍ട്ട് തേടിയത്. പതിനെട്ടാംപടിയില്‍ തിരിഞ്ഞു നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ചിത്രമെടുത്തതിലാണ് നടപടി.
![]()
