റിയാദ്:ആം ആദ്മി പാർട്ടിയുടെ പന്ത്രണ്ടാം സ്ഥാപക ദിന ആഘോഷത്തിന്റെ ഭാഗമായി പ്രവാസ സംഘടനയായ ആവാസ് കെ എസ് ഇ ബി ആരുടെ പക്ഷത്ത് എന്ന വിഷയത്തിൽ ജനകീയ സംവാദം സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കേരള സംസ്ഥാന വൈദ്യുതി ബോർഡ് (KSEB) യുടെ വർഷങ്ങളായുള്ള കെടുംകാര്യസ്ഥതയും ധൂർത്തും അഴിമതിയുമാണ് ഏറ്റവും പുതുതായി കൊണ്ട് വന്ന വൈദ്യതി വിലവർദ്ധനവിലേക്ക് നയിച്ചത്.വ്യത്യസ്ത നൂതന വഴികളിലൂടെ വൈദ്യതി-ഇതര വരുമാനം വർധിപ്പിക്കാമെന്നിരിക്കെയും ധൂർത്ത് ഒഴിവാക്കി ചെലവ് ചുരുക്കുകയും ചെയ്താൽ KSEB ഇന്നത്തെ സ്ഥിതിയിൽ എത്തില്ലായിരുന്നു. ഇതിന് പുറമെ SMART മീറ്റർ അടക്കമുള്ള വർഷങ്ങളായുള്ള ആവശ്യം, ഈ AI കാലത്തും കൃത്യമായി നടപ്പിലാക്കാൻ കഴിയാത്തത് കുറ്റകരമായ അനാസ്ഥയാണ് എന്ന് ആം ആദ്മി പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. സെലിൻ ഫിലിപ്പ് പറഞ്ഞു.
അർദ്ധ-ജുഡീഷ്യൽ സ്ഥാപനമായ കേരള സംസ്ഥാന വൈദ്യതി റെഗുലേറ്ററി കമ്മീഷൻ, വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 3,4,5,11 തീയ്യതികളിൽ കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ പൊതു-തെളിവെടുപ്പ് സംഘടിപ്പിച്ചിരുന്നു. പൊതു-തെളിവെടുപ്പിൽ പങ്കെടുത്ത നാലായിരത്തോളം ആളുകളിൽ 99% പേരും ചാർജ്ജ് വർധിപ്പിക്കരുത് എന്നാവശ്യപ്പെട്ടതാണ്. എന്നാൽ ഇതൊന്നും വകവെക്കാതെ ചാർജ്ജ് വർദ്ധിപ്പിക്കാൻ ശുപാർശ ചെയ്ത കമ്മീഷൻ, പൊതു-തെളിവെടുപ്പ് പ്രഹസനം മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് എന്ന് പരിപാടിയുടെ മോഡറേറ്റർ ഷൗക്കത്ത് അലി എരോത്ത് ആരോപിച്ചു .
എല്ലാ ജില്ലകളിലും കൂടുതൽ ജനപങ്കാളിത്തത്തോടെ പൊതു-തെളിവെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസൻ ഇപ്പോൾ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്.
പ്രസ്തുത വിഷയത്തിൽ ബത്തയിലെ ഡി-പാലസ് ഹോട്ടൽ (അപ്പോളോ ഡിമോറ) ഓഡിറ്റോറിയത്തിൽ വെച്ച് രാഷ്ട്രീയ-സാംസ്കാരിക-മാധ്യമ രംഗത്തെ വിവിധ സംഘടനകളുടെ പ്രതിനിധികളെ ചേർത്ത് 14 അംഗ പാനൽ രൂപീകരിച്ച് “KSEB ആരുടെ പക്ഷത്ത്? ജനപക്ഷത്തോ? അതോ.?“ എന്ന വിഷയത്തിൽ നടത്തുന്ന ”ജനകീയ സംവാദം” ഈ വരുന്ന ശനിയാഴ്ച്ച 2024-നവംബർ-30 വൈകുന്നേരം 7:30 ന് സംഘടിപ്പിരിക്കുന്നു.
ആം ആദ്മി പാർട്ടിയുടെ പന്ത്രണ്ടാം സ്ഥാപക ദിന ആഘോഷത്തിന്റെ ഭാഗമായി AAWAS വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. KSEB സംബന്ധിച്ച ജനകീയ സംവാദം പട്ടികയിൽ ആദ്യത്തേതാണ്.ആം ആദ്മി പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. സെലിൻ ഫിലിപ്പ് ഉദ്ഘാടകയായും മുൻ ടിവി അവതാരകനും KSEB വിഷയത്തിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയ ഷൗക്കത്ത് അലി എരോത്ത് മോഡറേറ്ററുമായാണ് സംവാദം ഒരുക്കുന്നത്.കൂടുതൽ വിവരങ്ങൾക്കായി 0532528262 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ആവാസ് റിയാദിന്റെ കൺവീനർ അബ്ദുൽ അസീസ് കടലുണ്ടിയും മുൻ കൺവീനർ അസീസ് മാവൂരും പ്രോഗ്രാം കോർഡിനേറ്റർമാരായി നേതൃത്വം നൽകുന്നതാണ്.
വാർത്താസമ്മേളനത്തിൽ ആം ആദ്മി പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. സെലിൻ ഫിലിപ്പ്,ജനകീയ സംവാദം മോഡറേറ്റർ ഷൗക്കത്ത് അലി എരോത്ത്,
ആവാസ് കൺവീനർ അബ്ദുൽ അസീസ് കടലുണ്ടി,മുൻ കൺവീനർ അസീസ് മാവൂർ,മുൻ സെക്രട്ടറി,ഇല്ല്യാസ് പാണ്ടിക്കാട് എന്നിവർ പങ്കെടുത്തു.

![]()
