ന്യൂഡൽഹി: ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി അനുവദിച്ച് കേന്ദ്രസർക്കാർ. ദുരന്തനിവാരണവുമായി ബന്ധപ്പെട്ടുള്ള ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതമാണ് അനുവദിച്ചത്. . 15 സംസ്ഥാനങ്ങൾക്കായി 1115.67 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഉത്തരാഖണ്ഡിന് 139 കോടി രൂപയും ഹിമാചൽ പ്രദേശിന് 139 കോടി രൂപയും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് 378 കോടി രൂപയും മഹാരാഷ്ട്രയ്ക്ക് 100 കോടി രൂപയുമാണ് അനുവദിച്ചത്. കർണാടകത്തിന് 72 കോടിയും തമിഴ്നാടിനും പശ്ചിമ ബംഗാളിനും 50 കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ട്. കൂടാതെ, അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നീ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കുമാണ് തുക അനുവദിച്ചിരിക്കുന്നത്.
![]()
