കോഴിക്കോട് :ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്റർ 2024 ഡിസംബർ 14 ന് മലപ്പുറം തിരൂരിൽ സംഘടിപ്പിക്കുന്ന സൗഹൃദകൂട്ടം സംസ്ഥാനതല ജീവകാരുണ്യ പ്രവർത്തകരുടെ മഹാസംഗമത്തിന്റെ പ്രചരണാർത്ഥം,
2024 നവംബർ 25 ന് കോഴിക്കോട് സെക്ടർ കൂട്ടോളിയിൽ ടർഫിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റ് വിജയികൾക്കുള്ള സമ്മാനദാനം സ്റ്റഡി സെന്റർ കോർഡിനേറ്റർ അസ്ലം ചെങ്കിലാത്ത് നിർവ്വഹിച്ചു.
ഹോണസ്റ്റി ഗ്രൂപ്പ് കോഴിക്കോട് മാനേജിംഗ് ഡയറക്ടർ അബ്ദുൽ വഹാബ് ആശംസ അറിയിച്ചു.
വിജയികൾക്കുള്ള സമ്മാനം ഹോണസ്റ്റി ഗ്രൂപ്പ് കോഴിക്കോട് സ്പോൺസർ ചെയ്തിരിക്കുന്നത്.
![]()
