ജിദ്ദ :വാഴയൂര്‍ സര്‍വീസ് ഫോറം (വി.എസ്.എഫ്) സൗദി അറേബ്യ ചാപ്റ്റര്‍ ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പൊതു യോഗം ജി.എച്ച്.എസ് സൗദി ജനറല്‍ മാനേജര്‍ മുഹമ്മദ് അബ്ദുറഹ്മാന് യൂസഫ് മലബാറി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ വി.എസ്.എഫ് ഖത്തര്‍ മുഖ്യ രക്ഷാധികാരി മശൂദ് വി സി തിരുത്തിയാട് മുഖ്യ പ്രഭാഷണം നടത്തി.പുതിയ ഭാരവാഹി പ്രഖ്യാപനവും അദ്ദേഹം നടത്തി.
ഷൗക്കത്തലി കോട്ട ജിദ്ദ (പ്രസിഡണ്ട്), രതീഷ് എം ഇ കാരാട് റിയാദ് (ജനറല്‍ സെക്രട്ടറി), ഉബൈദ് കക്കോവ് ദമാം (ട്രഷറര്‍) എന്നിവരെ കൂടാതെ, വിവിധ പ്രോവിന്‍സുകളെ പ്രതിനിധീകരിക്കുന്ന വൈസ് പ്രസിഡന്റുമാരായ റഹ്മത്തുല്ലാഹി തിരുത്തിയാട് റിയാദ് (സെന്‍ട്രല്‍ പ്രൊവിന്‍സ്), ലിയാക്കത്തലി കോട്ട തായിഫ് (വെസ്റ്റേണ്‍ പ്രൊവിന്‍സ്), ചന്ദ്രന് വാഴയൂര്‍ ദമാം (ഈസ്റ്റേണ്‍ പ്രൊവിന്‍സ്) എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായ മുഹമ്മദ് അദിന്ഷാ ചാനത്ത് മക്ക (വെസ്റ്റേണ്‍ പ്രൊവിന്‍സ്), ഉണ്ണികൃഷ്ണന് വാഴയൂര്‍ റിയാദ് (സെന്‍ട്രല്‍ പ്രോവിന്‍സ്), മുഹമ്മദ് ഷബീറലി പി.വി. ദമാം (ഈസ്റ്റേണ്‍ പ്രൊവിന്‍സ്) എന്നിവരെയും തെരഞ്ഞെടുത്തു.
മുന്‍ ജനറല്‍ സെക്രട്ടറിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിനുശേഷം, അരവിന്ദ് കാരാട് വി.എസ്.എഫ് യു.എ.ഇ ചാപ്റ്റര്‍ പ്രസിഡണ്ട്, ആസിഫ് കോട്ടുപാടം (വി.എസ്.എഫ് ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട്) എന്നിവര്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. വി.എസ്.എഫ് സൗദിചാപ്റ്റര് എക്സികുട്ടീവ് മെമ്പര്‍മാരായ റഷീദ് കക്കോവ്, ബിജേഷ് അയിലാളത്ത് പാറമ്മല്‍, (റിയാദ് സെന്‍ട്രല്‍ പ്രൊവിന്‍സ്), സഹീര്‍ ഒ. കെ, അസീസ് കാരാട് (ദമാം ഈസ്റ്റേണ്‍ പ്രൊവിന്‍സ്), അബ്ദുല്‍ ലത്തീഫ് പുല്ലാറാട്ട്, നൗഷാദ് എം കെ, (ജിദ്ദ വെസ്റ്റേണ്‍ പ്രൊവിന്‍സ്) ഷെരീഫ് കക്കോവ്, ജലീല്‍ കക്കോവ് (ബുറൈദ റീജിയന്) ഖാലിദ് എ പി അഴിഞ്ഞിലം, ഷെരീഫ് സി കെ കോട്ടുപ്പാടം (അബ്ഹ, കമീസ് മുഷൈഫ് റീജിയന്) എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
പ്രസിഡണ്ട് റഷീദ് കക്കോവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം ജനറല്‍ സെക്രട്ടറി ഷൗക്കത്തലി കോട്ട പാറമ്മല്‍ സ്വാഗതവും പുതിയ ചാപ്റ്റര്‍ സെക്രട്ടറി രതീഷ് എം ഇ കാരാട് റിയാദ് നന്ദിയും പറഞ്ഞു.
![]()
