മക്ക: മതേതര ജനാതിപത്യ സമൂഹത്തിനു ആശ്വാസവും സന്തോഷവും നല്‍കുന്നതാണ് ഉപതെരഞ്ഞെടുപ്പിലെ ജന വിധിയെന്ന് മക്കാ കെഎംസിസി എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. ജനകീയ പ്രശ്നങ്ങളൊന്നും ചര്‍ച്ച ചെയ്യാതെ വിവാദങ്ങള്‍ ഉണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇടതു മുന്നണിയുടെ ഗൂഡലോചനകളും മുനമ്പം വഖഫ് പ്രശ്നങ്ങളെ ഊതി വീര്‍പ്പിച്ചു സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളും പാലക്കാടന്‍ ജനത തള്ളിക്കളഞ്ഞു.
വയനാട് ജനത പ്രിയങ്ക ഗാന്ധിക്ക് നല്കിയ നാല് ലക്ഷം വോട്ടിന്റെ വിജയം ‘ഇന്ത്യ’മുന്നണിക്ക് കരുത്തു പകരും. വരുന്ന പഞ്ചായത്ത് മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പിലും നിയമസഭ തെരെഞ്ഞെടുപ്പിലും യുഡിഫിന് ഉജ്വല വിജയത്തിനുള്ള ഉപതെരഞ്ഞെടുപ്പ് ഫലം പ്രചോദനമാകുമെന്നും മക്കാ കെഎംസിസി അഭിപ്രായപ്പെട്ടു.
മക്ക കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോന് കാക്കിയ അധ്യക്ഷത വഹിച്ചു സുലൈമാന്‍ മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. മുസ്തഫ മലയില്‍ , നാസര്‍ കിന്‍സാറ, കുഞ്ഞാപ്പ പൂകോട്ടൂര്‍, ഹാരിസ് പെരുവള്ളുര്‍, മുഹമ്മദ് മൗലവി, എം സി നാസര്‍, സക്കീര്‍ കാഞ്ഞങ്ങാട്, ഷാഹിദ് പരേടത്ത്, നാസര്‍ ഉണ്യാല്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി മുജീബ് പൂകോട്ടൂര്‍ സ്വാഗതവും സിദ്ധിഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.
![]()
