ആലപ്പുഴ :കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂൾ 2024 ലെ സ്റ്റേറ്റ് അക്കാഡമിക് സ്കൂൾ എക്സലൻസ് അവാർഡിന് അർഹമായി . വിദ്യാഭ്യാസം, കലാകായിക രംഗങ്ങളിലെ മികവ്, പാരിസ്ഥിതിക പ്രവർത്തനങ്ങൾ, സാമൂഹിക ഇടപെടലുകൾ എന്നിവ പരിഗണിച്ചാണ് സ്കൂളിന് ഈ അംഗീകാരം ലഭിച്ചത്. FAP INDIA ( ഫെഡറേഷൻ ഓഫ് പ്രൈവറ്റ് സ്കൂൾസ് ആൻഡ് അസോസിയേഷൻസ് ) കേരള ചാപ്റ്ററാണ് അവാർഡ് നിർണ്ണയിച്ചത്. നവംബർ 25 തിങ്കളാഴ്ച കൊച്ചിയിലെ ശ്രീ ഗോകുലം കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ, മാനേജ്മെന്റ് പ്രതിനിധികൾ,പി ടി എ പ്രസിഡൻ്റ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങും.
മാനേജർ പ്രൊഫ. (ഡോ.)പി.പദ്മകുമാർ, സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ, ട്രഷറർ പ്രൊഫ.ടി.എം.സുകുമാര ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മിറ്റിയുടെ പിൻബലത്തോടെ പ്രിൻസിപ്പൽ പ്രൊഫ. (ഡോ) എസ്.ബി.ശ്രീജയ, വൈസ് പ്രിൻസിപ്പൽമാരായ മധുപാൽ, സലില, പി.റ്റി.എ.പ്രസിഡൻ്റ് നാരായണദാസ് എന്നിവർ മുഴുവൻ അദ്ധ്യാപകരും വിദ്യാർത്ഥികളുമായി ചേർന്നു നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് അവാർഡിനു പരിഗണിച്ചത്. പ്രൈവറ്റ് സ്കൂളുകളെ ശാക്തീകരിക്കുക, പുരോഗനാത്മകമായ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് FAP INDIA യുടെ പ്രധാന ലക്ഷ്യങ്ങൾ.
![]()
