റിയാദ് : വർഗീയ രാഷ്ട്രീയം കളിച്ചു ജനങ്ങൾക്കിടയിൽ ചേരിതിരിവിന് ശ്രമിച്ച സിപിഎം നും ബിജെപിക്കുമുള്ള തിരിച്ചടിയാണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്ന് ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഒഐസിസി റിയാദ് സബർമതിയിൽ വെച്ചു് ജില്ലയിലെ പ്രവർത്തകർ കേക്ക് മുറിച്ചും മധുര വിധരണം നടത്തിയും , മുദ്രവാക്യങ്ങൾ വിളിച്ചും പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും വിജയം ആഘോഷിച്ചു . പാലക്കാട് ഒഐസിസി , കെഎംസിസി ജില്ലാകമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കേരള മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിൽ മധുര വിതരണവും ഉണ്ടായിരുന്നു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, ജനറൽ സെക്രട്ടറി ഫൈസൽ ബഹസ്സൻ , സലിം കളക്കര ,ജില്ലാ പ്രസിഡന്റ് ശിഹാബ് കരിമ്പാറ , ജില്ലാ ജനറൽ സെക്രട്ടറി മൊയ്ദീൻ മണ്ണാർക്കാട് , ഹക്കീം പട്ടാമ്പി , രാജു പാപ്പുള്ളി,അമീർ പട്ടണത് , ഷജീർ പൂന്തുറ ,റഹ്മാൻ മുനമ്പത്,ശുകൂർ ആലുവ നിഷാദ് ആലങ്കോട് ,സൈനുദ്ധീൻകൊടക്കാടൻ , ഷഹീർ കൊട്ടേക്കാട്ടിൽ , ജോൺസൻ മാർക്കോസ് , സലിം ആർത്തയിൽ ,ഷാജി സോന ,അൻസായ് ഷൌക്കത്ത് ,അലക്സ് കൊട്ടാരക്കര , അനസ് കൂട്ടുപാത,മുഹമ്മദലി പെരുവപ്പറമ്പ് ,ഷാജഹാൻ സലിം, മുസ്തഫ വിഎം ,അൻസാർ ,ഷഫീർ പത്തിരിപ്പാല,ശംസുദ്ധീൻ എടത്തനാട്ടുകര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
![]()
