റിപ്പോർട്ട് :അഫ്സൽ കായംകുളം
ഹായിൽ:ഹബീബ് മെഡിക്കൽ സെൻ്റർ മുഖ്യസ്പോൺസറായിരുന്ന ഹായിൽ നവോദയ കലാ സാംസ്ക്കാരിക വേദി സംഘടിപ്പിച്ച സർഗോത്സവം 2024 വൻജനപങ്കാളിത്വത്തിൽ അതിഗംഭീരമായി സമാപിച്ചു.ഹായിൽ സദിയാനിലെ ഖസർ ലയാലി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് മലയാളികൾ പങ്കെടുത്തു. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ പരിപടികൾ സർഗ്ഗോൽസവത്തിന്റെ ഭാഗമായി നടന്നു.സമാപനത്തിൽ നടന്ന സാംസ്കാരിക സമ്മേളനം നവോദയ മുഖ്യ രക്ഷാധികാരി സുനിൽ മാട്ടൂൽ ഉദ്ഘാടനം ചെയ്തു. ഹായിൽ പ്രവാസത്തിലെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന സാമുഹിക, സാംസ്കാരിക പ്രവർത്തകരേയും യുവ സംരഭകരേയും ചടങ്ങിൽ വെച്ച് ആദരിച്ചു. പരിപാടിക്ക് വിവിധ സംഘടനാ നേതാക്കൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹായിലിലെ പൗര പ്രമുഖരെ ആദരിക്കൽ ചടങ്ങുകൽക്ക് ഹർഷാദ് കോഴിക്കോട്, സോമരാജ്, ഉസ്മാൻ കാവുംപാടി തുടങ്ങിയവർ നേത്രത്വം നൽകി. പ്രസിഡണ്ട് മനോജ് ചാവശ്ശേരി അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രാജേഷ് തലശ്ശേരി സ്വാഗതവും പ്രോഗ്രാം കൺവീനർ ജസീൽകുന്നക്കാവ് നന്ദിയും പറഞ്ഞു . സമാപനത്തിൽ കേളര ലോക് ഫോർ അക്കാദമി ജേതാവും പ്രസിദ്ധ ഗായകനുമായ അതുൽ നറുകരയുടെ നേതൃത്വത്തിൽ ഷിനോ പോൾ, ഷൈഹ അബ്ദുള്ള എന്നിവർ നയിച്ച സംഗീത പരിപാടിയും അരങ്ങേറി.വൻ ജന സാന്നിധ്യം കൊണ്ട് പരിപാടി ശ്രദ്ധിക്കപ്പെട്ടു
![]()
