മദ്ധ്യപ്രദേശ് : മധ്യപ്രദേശിൽ ബിജെപി നേതാവ് ആദിവാസിയുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം തുറന്നു കാണിക്കുന്നത് ആദിവാസികൾക്കും ദലിതർക്കും എതിരെയുള്ള ബിജെപിയുടെ മനുഷ്യത്വരഹിത നിലപാടാണെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗോത്രവർഗ സഹോദരർക്കെതിരെയുള്ള അതിക്രമങ്ങൾ ബിജെപിയുടെ ഭരണത്തിൻകീഴിൽ വർധിച്ചു വരികയാണെന്നു രാഹുൽ ഗാന്ധി പറഞ്ഞു. സംഭവത്തിൽ പ്രതിയായ പ്രവേശ് ശുക്ലയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് െചയ്തു. സിന്ധി എംഎൽഎയും ബിജെപി നേതാവുമായ കേദാർനാഥ് ശുക്ലയുടെ അനുയായിയാണ് പ്രതി എന്നു കോൺഗ്രസ് ആരോപിച്ചു.
![]()
