പൊന്നാനി :പൊന്നാനിയിലെ കടലാക്രമണ പ്രദേശം സന്ദർശിക്കാൻ എത്തിയ ഡെപ്യുട്ടി കളക്ടറെ നാട്ടുകർ തടഞ്ഞു. ഡെപ്യുട്ടി കളക്റ്റർ സച്ചിൻ യാദവ് ഐഎഎസിനെയാണ് തടഞ്ഞത്.
റവന്യു സംഘത്തെയും നാട്ടുകാർ തടഞ്ഞു.
കടൽഭിത്തി നിർമിക്കാത്തതിനെരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് തടഞ്ഞത്.
പൊന്നാനിയിൽ 30 ഓളം വീടുകളിലേക്ക് ഇന്നലെ വെള്ളം കയറിയിരുന്നു.
കടൽ ഭിത്തി ഇല്ലാത്തതാണ് വെള്ളം കയറാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
![]()
