ഖമീസ് മുഷൈത്ത്: സൗദിയുടെയും ഇന്ത്യയുടെയും വികസന കുതിപ്പിന് പ്രവാസി മലയാളികള്‍ നല്കിയ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നിയോം, ലൈന്‍ പദ്ധതികള്‍ ഉള്‍പ്പടെ ലോകരാജ്യങ്ങള്‍ അത്ഭുതത്തോടെ നിരീക്ഷിക്കുന്ന വൈവിധ്യമാര്‍ന്ന വികസന പ്രവര്‍ത്തനങ്ങളാണ് സൗദി അറേബ്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യാ രാജ്യത്തിന്റെ സമഗ്ര പുരോഗതിക്ക് പ്രവാസികള്‍ നല്കിയ സംഭാവന നിസ്തുലമാണ്. എന്നാല്‍ നിലവിലെ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളില്‍ നിന്ന് മറുനാടന്‍ മലയാളികള്‍ക്ക് അര്‍ഹമായ പരിഗണ ഇനിയും ലഭിക്കേണ്ടതുണ്ടെന്നും കെ. എം. സി സി ഖമീസ് മുഷൈത്ത് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ‘മീറ്റ് വിത്ത് മുനവ്വറലി ശിഹാബ് തങ്ങള്‍’ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ മൂന്നിയൂര്‍ അധ്യക്ഷതയില്‍ നടന്ന പരിപാടി സെന്‍ട്രല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ ജലീല്‍ കാവനൂര്‍ ഉദ്ഘാടനം ചെയ്തു. ജിസാന്‍ സെന്‍ടല്‍ കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂര്‍, സെന്‍ട്രല്‍ കമ്മിറ്റി ചെയര്മാന് ഉസ്മാന് കിളിയമണ്ണില്‍, ഒ ഐ. സി. സി സെക്രട്ടറി പ്രകാശന് നാദാപുരം, മന്തി അല്‍ബിലാദ് ചെയര്മാന് റഹൂഫ് ഇരിങ്ങല്ലൂര്‍, മൈകെയര്‍ ക്ലിനിക് എം.ഡി അനൂപ് റാവുത്തര്‍, ഉണ്ണീന്‍ കാശ്മീര്‍, മുഹമ്മദ് കുട്ടി കുനിയില്‍ (മന്തി അല്‍ ജസീറ റിജാല്‍ അല്‍മ), മുഹമ്മദലി ചെന്ദ്രാപ്പിന്നി (കെ.ഐ.ജി), സാദിഖ് ഫൈസി (എസ്. ഐ.സി) മഹ്മൂദ് സഖാഫി (ഐ.സി.എഫ്), എന്നിവര്‍ ആശംസ നേര്‍ന്നു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സലിം പന്താരങ്ങാടി സ്വാഗതവും അലി. സി പൊന്നാനി നന്ദിയും പറഞ്ഞു.
![]()
