റിയാദ് : റിയാദ് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ”സ്വത്വം സമന്വയം അതിജീവനം” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന “ദ വോയേജ് സംഘടന ശാക്തീകരണ ക്യാമ്പയിൻ ഉൽഘാടന സമ്മേളനം ബത് ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്നു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സിപി മുസ്തഫ ഉൽഘാടനം ചെയ്തു. മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എ സമദ് മുഖ്യാതിഥി ആയിരുന്നു. എം എ സമദ് കാമ്പയിൻ പ്രമേയ പ്രഭാഷണം നിർവഹിച്ചു.
നമ്മുടെ സ്വത്വം തിരിച്ചറിഞ്ഞ് ദൗത്യം നിർവ്വഹിക്കുവാൻ കഴിയണമെന്ന് പ്രമേയ പ്രഭാഷണത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റു ജീവജാലങ്ങളിൽ നിന്ന് വിഭിന്നമായി അറിവും തിരിച്ചറിവുമുള്ള വിഭാഗമാണ് മനുഷ്യർ. മാനവികതയും അനുകമ്പയും ആർദ്രതയുമുള്ള മനസ്സിന്റെ ഉടമകളാവുക എന്നത് പ്രധാനമാണ്. ഇസ്ലാമിക സ്വത്വം ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ, സാമുദായിക പുരോഗതിക്ക് വേണ്ടി സർവ്വവും സമർപ്പിച്ചവരാണ് അഭിമാനകരമായ ജീവിത പരിസരം നമുക്ക് സാധ്യമാക്കിയത്. ജനാധിപത്യ പ്രക്രിയയിൽ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അനിവാര്യത തിരിച്ചറിയാതെ പോവരുത്. സ്വത്വ വികാസത്തിലൂടെയാണ് ഉൽകൃഷ്ടമായ സാമൂഹിക ജീവിതം കൈവരിക്കുന്നത്. അവകാശ ബോധങ്ങളെ കുറിച്ചുള്ള ചിന്തയും ജാഗ്രതയും ഉണ്ടാവണം. കേരളീയ മുസ്ലിം സമൂഹം കൈവരിച്ച നേട്ടങ്ങൾ എണ്ണമറ്റതാണ്. ആയിരക്കണക്കിന് വർഷം രാജ്യം ഭരിച്ചവരുടെ പിന്മുറക്കാർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ട സാഹചര്യം നമ്മുടെ മുന്നിലുണ്ട്. ഒരുമിച്ച് നിന്നാൽ സാധ്യമാവാത്ത ഒന്നുമില്ല. ഒരു മഞ്ഞു തുള്ളികളണക്കെ, ചുറ്റിലും നനവ് പടർത്തുവാൻ നമുക്ക് കഴിയണം.
സമന്വയത്തിന്റെ പാതയാണ് വിവേകമുള്ള ഒരു ജനതയുടെ മാർഗം. സമാധാനവും സഹവർത്തിത്വവുമുള്ള ഇടങ്ങളിലാണ് വികസനവും നേട്ടങ്ങളും കൈവരിക്കുവാൻ കഴിയൂ. അതിജീവനം ഉണ്ടാവണമെങ്കിൽ ആത്മാർത്ഥമായ പരിശ്രമം ഉണ്ടാവണം. ജീവിത സയാഹ്നങ്ങളിൽ പിടിച്ചു നിൽക്കുവാൻ പ്രവാസി സമൂഹം കരുതിവെപ്പ് ഉറപ്പാക്കണമെന്നും എം എ സമദ് അഭിപ്രായപ്പെട്ടു.
സമ്മേളനത്തിൻ്റെ ഭാഗമായി പ്രമുഖ കാഥികൻ അഹമ്മദ് കുട്ടി മാവണ്ടിയൂറിൻ്റെ നേതൃത്വത്തിൽ മലബാർ കിസ്സ കഥാപ്രസംഗം അവതരിപ്പിച്ചു.
കാമ്പയിനിൻ്റെ ഭാഗമായി എഡ്യു-മീറ്റ്, ബിസിനസ് സമ്മിറ്റ്, സീതി സാഹിബ് അക്കാഡമിയ, ഫാമിലി മീറ്റ്, ബാല കേരളം, മണ്ഡലം ,പഞ്ചായത്ത് – മുൻസിപ്പൽ തല ഫുട്ബാൾ ടൂർണമെന്റ്, നോർക്ക ക്യാമ്പയിൻ, ചന്ദ്രിക കാമ്പയിൻ, മാപ്പിള മഹോത്സവം, നേതൃസ്മൃതി, മണ്ഡലം, പഞ്ചായത്ത്, മുൻസിപ്പൽ സമ്മേളനങ്ങൾ, വിവിധ സെമിനാറുകൾ, ഇന്റർ സ്കൂൾ മത്സരങ്ങൾ തുടങ്ങി സംസ്കാരിക കലാ പരിപാടികളും ഒരു വർഷം നീണ്ടു നിൽക്കുന്ന “ദ വോയേജ് സംഘടന ശാക്തീകരണ ക്യാമ്പയിനിൻ്റെ ഭാഗമായി നടക്കും.
സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികൾ,റിയാദ് സെൻട്രൽ കമ്മിറ്റി,വിവിധ ജില്ല ഭാരവാഹികൾ പങ്കെടുത്ത കാമ്പയിൻ ഉൽഘാടന ചടങ്ങിന് ആശംസകൾ അർപ്പിച്ചു കൊണ്ട് സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള, സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാനലി പാലത്തിങ്ങൽ,റിയാദ് കെ എം സിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര , സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ മുഹമ്മദ് വേങ്ങര, ജലീൽ തിരൂർ,സെൻട്രൽ കമ്മിറ്റി ചെയർമാൻ യുപി മുസ്തഫ, ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, വൈസ് പ്രസിഡന്റ് അസീസ് വെങ്കിട്ട, സെക്രട്ടറിമാരായ സിറാജ് മേടപ്പിൽ,അബ്ദുറഹിമാൻ ഫറൂഖ്,എന്നിവർ സംസാരിച്ചു.
ജില്ല കെഎംസിസി ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി മുനീർ മക്കാനി നന്ദിയും പറഞ്ഞ ചടങ്ങുകൾക്ക്
മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികളായ ഷരീഫ് അരീക്കോട്,മജീദ് മണ്ണാർമ്മല,മൊയ്തീൻ കുട്ടി പൊന്മള,ശിഹാബ് തങ്ങൾ, അലികുട്ടി കൂട്ടായി,നൗഫൽ താനൂർ,യുനുസ് നാണത്ത് ,ഷബീർ അലി പള്ളിക്കൽ, റഫീഖ് ചെറുമുക്ക്, സഫീർ ഖാൻ കരുവാരകുണ്ട്, സലാം മഞ്ചേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
![]()
