ഷാര്‍ജ: പ്രവാസി ലീഗല്‍ സെല്‍ ഷാര്‍ജ-അജ്മാന് ചാപ്റ്റര്‍ ഒന്നാം വാര്‍ഷികവും, പിഎല്‍സി ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം രചിച്ച ‘എന്‍.ജി.ഒ മാനേജ്മന്റ്’ പുസ്തകത്തിന്റെ പ്രകാശനവും നടത്തി. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയോടനുബന്ധിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.പുസ്തകം മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് റോയ് റാഫേല്‍ ഹരിതം ബുക്ക് സാരഥി പ്രതാപന് തയാട്ടിന് നല്കി പ്രകാശനം ചെയ്തു.
പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടായി ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍. പ്രവാസി ലീഗല്‍ സെല്‍ ഷാര്‍ജ-അജ്മാന് ചാപ്റ്റര്‍ കഴിഞ്ഞ ഒരുവര്‍ഷക്കാലമായി നടത്തി വന്നിരുന്ന നിരവധിയായ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും ചടങ്ങില്‍ അവതരിപ്പിച്ചു.
പിഎല്‍സി ഷാര്‍ജ-അജ്മാന് ചാപ്റ്റര്‍ അധ്യക്ഷ ഹാജിറാബി വലിയകത്ത് അധ്യക്ഷത വഹിച്ചു. പിഎല്‍സി ഷാര്‍ജ-അജ്മാന് ചാപ്റ്റര്‍ സെക്രട്ടറി അല്‍നിഷാജ് ഷാഹുല്‍, പിഎല്‍സി ജിസിസി കോ-ഓര്‍ഡിനേറ്റര്‍ ഹാഷിം പെരുമ്പാവൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
![]()
