ദമ്മാം: സൗദി ആലപ്പുഴ വെൽഫയർ അസോസിയേഷൻ ‘സവ’ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ ആലപ്പുഴക്കാരായ വിദ്യാർത്ഥികളെ അനുമോദിച്ചു. അൽ അബീർ ഓഡിറ്റോറിയത്തിൽ വാഹന അപകടത്തിൽ മരണമടഞ്ഞ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് ആദാരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ആരംഭിച്ച ചടങ്ങ് ഇന്റർനാഷണൽ ഇന്ത്യൻ സ്കുൾ ഹൈസ്കുൾ ബോയിസ് വിഭാഗം ഹെഡ് ആയിഷ മൂത്തേടത്ത് നിർവ്വഹിച്ചു. മൽസര ലോകത്ത് കൂടുതൽ ഉൽസാഹത്തോടെ മുന്നോട്ടുള്ള പഠനത്തെ നയിക്കാൻ ഇത്തരം അനുമോദന ചടങ്ങുകൾ സഹായിക്കുമെന്ന് അവർ പറഞ്ഞു. അതേ സമയം കുട്ടികളുടെ സ്വഭാര രൂപീകരണങ്ങളിൽ അതീവ ജാഗ്രതപൂലർത്തേണ്ട സാഹചര്യമാണ് ചുറ്റിലുമുള്ളതെന്ന് അനുഭവങ്ങൾ വിവരിച്ചുകൊണ്ട് അവർ ഓർമ്മപ്പെടുത്തി. സവ വനിതാ വിഭാഗം പ്രസിഡന്റ് നസ്സി നൗഷാദ് അധ്യക്ഷയായിരുന്നു. ജീവകാരുണ്യ പ്രവർത്തകൻ എബി ഷാഹുൾ ഹമീദ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സവ പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ ,വനിതാ രക്ഷാധികാരി രശ്മി ശിവപ്രകാശ്, നിറാസ് യൂസുഫ്, യഹ്യ പുന്നപ്ര, നൗഷാദ് കൈചൂണ്ടി, സിറാജ് കരുമാടി, യാസർ അരാഫത്, അശോകൻ, നവാസ് ബഷീർ, നൗഷാദ് ആറാട്ടുപുഴ, ജോഷി ബാഷ, റിജു ഇസ്മായിൽ, ഷെറിൻ സജീർ എന്നിവർ ആശംസകൾ നേർന്നു.
അർമാൻ നിറാസ്, അൽഫിദ നവാസ്, ആയിഷ ജന്ന, ഫാത്തിമ നസ്റിൻ,നസ്നിൻ മെഹ്ബൂബ്, നൗറിൻ ഗഫുർ,നെഹ്റ റിയാസ്, മുഹമ്മദ് ഷായിസ് എന്നിവരാണ് അനുമോദനങ്ങൾ ഏറ്റുവാങ്ങിയത്.സവയുടെ മുൻകാല പ്രവർത്തനങ്ങളിൽ സജീവമായ പിന്തുണ നൽകിയ വനിതാ പ്രവർത്തകർക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു. സൗമി നവാസ്, ഷീബ റിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.സാജിദ നൗഷാദ് സ്വാഗതവും, സുബി സിറാജ് നന്ദിയും പറഞ്ഞു. സഹ്ല നൗഷാദ് ഖിറഅത് അവതരിപ്പിച്ചു. അർച്ചന അഭിഷേക് അവതാരക ആയിരുന്നു.
![]()
