മദീന: പ്രവാചക നഗരിയായ മദീന ഇനി നൂതന സംവിധാനം വഴി സുഗന്ധം പരത്തും. പ്രവാചക പള്ളിയായ ‘മസ്ജിദ് നബവി’ യും അതിന്റെ പരന്നു കിടക്കുന്ന മുറ്റങ്ങളും ഇനി സുഗന്ധപൂരിതമാകും. നൂതന സംവിധാനം ഉപയോഗിച്ച് ഇടവിട്ട് സുഗന്ധം വർഷിപ്പിക്കാനുള്ള ഒരുക്കങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയായി. ഈ സംവിധാനം സ്വയം പ്രവർത്തിച്ചു സുഗന്ധം വർഷിക്കും. പ്രവാചക പള്ളി സന്ദർശിക്കുന്നവരെ സേവിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. ‘നഗരങ്ങളുടെ മാനവികവത്കരണം’ എന്ന പദ്ധതിയുടെ കീഴിലാണ് ഈ മുന്നൊരുക്കം. മദീന പള്ളിയുടെ ചുറ്റുമുള്ള വിശാലമായ മുറ്റങ്ങളിൽ ഈ സംവിധാനത്തിനുള്ള ആട്ടോമാറ്റിക് ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ പള്ളിയും പരിസരവും സദാ സുഗന്ധപൂരിതമാക്കും. മദീനയിൽ ഓരോ വർഷവും ലക്ഷകണക്കിന് തീർത്ഥാടകരാണ് എത്തുക.
![]()
