റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലവേദി രൂപീകരിച്ചു.ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് ബാലവേദി ചുമതലയുള്ള സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുളള വല്ലാഞ്ചിറ നിർവ്വഹിച്ചു.
ചടങ്ങിൽ ഒ ഐ സി സി ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, രഘുനാഥ് പറശ്ശിനിക്കടവ്, അഡ്വ:എം.കെ അജിത്ത്,സുരേഷ് ശങ്കർ, അബ്ദുൽ കരീം കൊടുവള്ളി,യഹിയ കൊടുങ്ങല്ലൂർ,ഷുക്കൂർ ആലുവ, ഷംനാദ് കരുനാഗപള്ളി,സലാം ഇടുക്കി,റഫീഖ് വെമ്പായം, അസ്ക്കർ കണ്ണൂർ, മൃദുല വിനീഷ്, ഷമീർ മാളിയേക്കൽ, ഷഫീഖ് പുരക്കുന്നിൽ, മജു സിവിൽ സ്റ്റേഷൻ, ഹരീന്ദ്രൻ കണ്ണൂർ, സിദ്ധീഖ് കല്ലുപറമ്പൻ,കെ.കെ തോമസ്, ശരത് സ്വാമിനാഥൻ, അൻസാർ വർക്കല എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സെക്രട്ടറി ജോൺസൺ മാർക്കോസ് സ്വാഗതവും നാസർ വലപ്പാട് നന്ദിയും പറഞ്ഞു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. നേഹ, അബില,നൈമ, റൈഫ്, ഇഷാഹ്, റയ്യാൻ, ഹെസ ഫൈസൽ,ഇഷിൻഫൈസൽ, ഹന മെഹറിൻ, സനോഫർ ഹലീമ,രഹൻ അയ്ഷ, ഇഹാൻ, സുഹാന അസ്മിൻ, മാസിഹിറ സൈനാഫ് തുടങ്ങിയ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ സദസ്സിന് നവ്യാനുഭൂതിയേകി.
ഷാജി മടത്തിൽ, വഹീദ് വാഴക്കാട്, ബിനോയ്, സൈഫുന്നീസ സിദ്ധീഖ്, ഷിംന നൗഷാദ്, സ്മിത മുഹിയിദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.
![]()
