റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ കേസ് കേൾക്കാൻ കോടതി ഡിസംബർ 8 ന് ഞായറാഴ്ച രാവിലെ 9:30 ന് സമയം നൽകിയതായി റിയാദ് റഹിം സഹായ സമിതി അറിയിച്ചു.
ഡിസംബർ 8 ന് മുമ്പുള്ള സമയം അനിവദിച്ചു കിട്ടാൻ റഹീമിന്റെ അഭിഭാഷകർ കോടതിയെ സമീപിക്കും.
ഇന്ന് അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
കേസുമായി ബന്ധപ്പെട്ട് ഇന്ന് ലഭിച്ച കോടതി പരാമർശങ്ങൾ എല്ലാം പഠിച്ച ശേഷമായിരിക്കും പ്രതിഭാഗം ഡിസംബർ 8 ന് കോടതിയിലെത്തുക എന്ന് റഹിമിന്റെ പവർ ഓഫ് അറ്റോർണി സിദ്ധിക്ക് തുവൂർ ജി സി സി ടൈസ്നോട് പറഞ്ഞു.
![]()
