മനാമ :മുഹറഖ് മലയാളി സമാജം ശിശുദിന ആഘോഷ ഭാഗമായി കുട്ടികളുടെ കൂട്ടായ്മയായ മഞ്ചാടി ബാലവേദി സംഗമവും ശിശുദിന ആഘോഷവും സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ ആദം ദയ്യാൻ കെ ടി വിജയിയായി. ചിത്ര രചന മത്സരവും കളറിങ് മത്സരവും കുട്ടികളുടെ പ്രസംഗം, ഗാനാലാപനം, ലൈവ് ക്വിസ് മത്സരം അടക്കമുള്ള വിവിധ പരിപാടികൾ അരങ്ങേറി. എം എം എസ് പ്രസിഡന്റ് അനസ് റഹിം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആനന്ദ് വേണുഗോപാൽ മത്സരങ്ങൾക്ക് നേതൃത്വം നൽകി. ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു.
![]()
