ജിദ്ദ :തിരുവനന്തപുരം സ്വദേശി സംഗമം (‘ടിഎസ്എസ്) ന്റെ 20 -ാമത് വാര്‍ഷികം ‘അനന്തോത്സവം 2025’ എന്ന പേരില്‍ വിപുലമായ കലാ സാംസ്കാരിക പരിപാടികളോട് കൂടി
നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജനുവരി 17ന് വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ ലയാലി നൂര്‍ ഹാളില്‍ (അല്‍ റിഹാബ്)ആണ് ആഘോഷം.പരിപാടിയുടെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം ജിദ്ദ തലശ്ശേരി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
പ്രമുഖ സിനിമ പിന്നണി ഗായികയും, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ താരവുമായ ‘അഞ്ചു ജോസഫ്’, ടോപ് സിങ്ങര്‍ താരം റോക്ക് സ്റ്റാര്‍ ‘കൗഷിക്’ എന്നിവര്‍ നയിക്കുന്ന പരിപാടികള്‍ക്കൊപ്പം ടിഎസ്എസ് അംഗങ്ങളും, കുട്ടികളും, ജിദ്ദയിലെ പ്രമുഖ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വ്യത്യസ്തമാര്‍ന്ന കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
![]()
